Asianet News MalayalamAsianet News Malayalam

വിരമിക്കലിനു ശേഷം ആഘോഷമാക്കാം, എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ; അറിയേണ്ട 10 കാര്യങ്ങൾ

വിരമിക്കലിന് ശേഷമുള്ള ജീവിതം സുഗമമാക്കാൻ ഇപ്പോഴേ സമ്പാദിച്ച് തുടങ്ങാം. എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ പദ്ധതിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ

LIC new pension plus plan  10 point you need to know
Author
First Published Sep 9, 2022, 4:14 PM IST

വിരമിക്കലിന് ശേഷമുള്ള ജീവിതം സുഗമമാക്കാൻ ഇപ്പോഴേ സമ്പാദിച്ച് തുടങ്ങാം. പുതിയ പെൻഷൻ പ്ലസ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പുതിയ സ്‌കീം ഒറ്റ പ്രീമിയം പേയ്‌മെന്റ് പോളിസിയായോ സാധാരണ പ്രീമിയം പേയ്‌മെന്റായോ പ്ലാൻ വാങ്ങാം. ഏജൻറുമാർ/ഇടനിലക്കാർ വഴി ഓഫ്‌ലൈനായും licindia.in വഴി ഓൺലൈനായും വാങ്ങാവുന്നതാണ്.  പോളിസിയുടെ യുണീക്ക് ഐഡന്റിറ്റി നമ്പർ 512L347V01 ആണ്.

Read Also: രാജ്യ തലസ്ഥാനത്ത് നിന്നും പറക്കാൻ ഒരുങ്ങി ആകാശ; ബുക്കിംഗ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പെൻഷൻ പ്ലസ് പ്ലാൻ സ്കീമിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

1) ഈ പുതിയ പെൻഷൻ പദ്ധതി സെപ്റ്റംബർ 5 മുതൽ പ്രാബല്യത്തിൽ വന്നു.

2) ഒറ്റ പ്രീമിയം പേയ്‌മെന്റ് പോളിസിയായോ സാധാരണ പ്രീമിയം പേയ്‌മെന്റായോ പ്ലാൻ വാങ്ങാം. റെഗുലർ പേയ്‌മെന്റ് ഓപ്ഷൻ പ്രകാരം, പോളിസിയുടെ കാലയളവിൽ പ്രീമിയം അടയ്‌ക്കേണ്ടതാണ്.

3) അടയ്‌ക്കേണ്ട പ്രീമിയം തുകയും പോളിസി ടേം തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ പോളിസി ഉടമയ്‌ക്ക് ഉണ്ടായിരിക്കും.

4) ചില നിബന്ധനകൾക്ക് വിധേയമായി യഥാർത്ഥ പോളിസിയുടെ അതേ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് അതേ പോളിസിക്കുള്ളിൽ നിക്ഷേപ കാലയളവ് അല്ലെങ്കിൽ മാറ്റിവയ്ക്കൽ കാലയളവ് നീട്ടുന്നതിനുള്ള ഒരു ഓപ്ഷൻ കൂടി ലഭ്യമാണ്.

5) ഇത് ഒരു പങ്കാളിത്തമില്ലാത്ത, യൂണിറ്റ് ലിങ്ക്ഡ്, വ്യക്തിഗത പെൻഷൻ പ്ലാൻ ആണ്, ഇത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ആന്വിറ്റി പ്ലാൻ വാങ്ങുന്നതിലൂടെ സ്ഥിര വരുമാനമാക്കി മാറ്റാം.

6) തുക നിക്ഷേപിക്കുന്നതിന്, മൊത്തം നാലിൽ നിന്ന് ഒരു ഫണ്ട് തിരഞ്ഞെടുക്കാനുള്ള അവസരം പോളിസി ഉടമയ്ക്ക് ഉണ്ടായിരിക്കും; ഓരോ പ്രീമിയവും  അലോക്കേഷൻ ചാർജിന് വിധേയമായിരിക്കും

Read Also: കറന്റ്, സാലറി അക്കൗണ്ടുകൾ നവീകരിക്കും; നിക്ഷേപകരെ കണ്ടെത്താൻ പുതിയ മാർഗവുമായി എസ്ബിഐ

7) ഒരു പോളിസി വർഷത്തിൽ ഫണ്ട് മാറ്റുന്നതിന് നാല് സൗജന്യ അവസരങ്ങൾ ലഭ്യമാണ്.

8)  പോളിസി ഗ്യാരന്റീഡ് ഓപ്ഷൻ ലഭിക്കാൻ സാധാരണ പ്രീമിയത്തിൽ 5% മുതൽ 15.5% വരെയും ഒറ്റ പ്രീമിയത്തിൽ 5% വരെയും നൽകണം 

9). പോളിസിയുടെ യുണീക്ക് ഐഡന്റിറ്റി നമ്പർ 512L347V01 ആണ്.

10) പ്ലാൻ ഏജന്റുമാർ വഴിയും മറ്റ് ഇടനിലക്കാർ വഴിയും ഓൺലൈനായും എൽഐസി വെബ്സൈറ്റിൽ നിന്ന് ഓൺലൈനായും വാങ്ങാം. 

Follow Us:
Download App:
  • android
  • ios