Asianet News MalayalamAsianet News Malayalam

രാജ്യ തലസ്ഥാനത്ത് നിന്നും പറക്കാൻ ഒരുങ്ങി ആകാശ; ബുക്കിംഗ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

കുറഞ്ഞ നിരക്കിൽ മികച്ച സേവനം, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയോട് മത്സരിക്കാൻ ആകാശ. ദില്ലിയിൽ നിന്നും സർവീസ് ആരംഭിക്കുന്നു. നിരക്കുകൾ അറിയാം 

Akasa Air will launch flights from the national capital
Author
First Published Sep 8, 2022, 5:45 PM IST

ദില്ലി: രാജ്യ തലസ്ഥാനത്ത് നിന്നും സർവീസുകൾ ആരംഭിക്കാൻ ആകാശ എയർ. ഉത്തരേന്ത്യയിൽ കൂടുതൽ വിപുലീകരണത്തിനു ഒരുങ്ങുന്ന ആകാശ എയർ അടുത്ത മാസം ദില്ലിയിൽ നിന്നും ഫ്ലൈറ്റുകൾ ആരംഭിക്കും.

ഒക്‌ടോബർ 7 മുതൽ ദില്ലിക്കും അഹമ്മദാബാദിനുമിടയിൽ സർവീസ് നടത്താൻ ഒരുങ്ങുന്ന എയർലൈൻ ഫ്ലൈറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 4,578 മുതൽ ആണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ഒക്‌ടോബർ 7 മുതൽ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള  ഫ്ലൈറ്റുകളുടെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.  ഏകദേശം 7,005 ആണ് ഈ റൂട്ടിലെ നിരക്ക്. 

Read Also: നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്ക്  ആദ്യ യാത്ര നടത്തിക്കൊണ്ടാണ് ആകാശ എയർ  ഓഗസ്റ്റ് 7 ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശ വാങ്ങിയിരുന്നു. അന്തരിച്ച പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ പിന്തുണയോടെയാണ് ആകാശ എയർലൈൻ പ്രവർത്തനം ആരംഭിച്ചത്.  ജുൻ‌ജുൻ‌വാലയ്ക്ക് കാരിയറിൽ 40 ശതമാനത്തിലധികം ഓഹരിയാണുള്ളത്. സിഇഒയും സ്ഥാപകനുമായ വിനയ് ദുബെയും സഹസ്ഥാപകനായ ആദിത്യ ഘോഷുമാണ് എയർലൈൻസിനെ നയിക്കുന്നത്. ഡെൽറ്റ, ഗോ ഫസ്റ്റ്  ജെറ്റ് എയർവേസ് തുടങ്ങിയ എയർലൈനുകളിൽ അനുഭവപരിചയമുള്ള ഒരു വ്യവസായ വിദഗ്ധനാണ് ഡ്യൂബ്. 2018 വരെ 10 വർഷം ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ  ഇൻഡിഗോയുടെ പ്രസിഡന്റായിരുന്നു ഘോഷ്.

Read Also: ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ വാങ്ങാനാണ് പദ്ധതി എന്ന   എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ മുൻപ് പറഞ്ഞിരുന്നു. രാകേഷ് ജുൻ‌ജുൻ‌വാലയുടെ മരണത്തിന് ശേഷവും കമ്പനിയുടെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്നും വിനയ് ദുബൈ പറഞ്ഞു. 

കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകി കഴിഞ്ഞു ആകാശ. ഇവ കൂടി എത്തുന്നതോടെ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ് ആകാശ എയർ.

Follow Us:
Download App:
  • android
  • ios