ചെലവ് കൂടുന്നു; വില ഉയർത്താൻ ഈ കാർ കമ്പനി

Published : Jul 09, 2022, 04:46 PM IST
ചെലവ് കൂടുന്നു;  വില ഉയർത്താൻ ഈ കാർ കമ്പനി

Synopsis

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹനങ്ങളുടെ വില ഉയരും. കമ്പനിയുടെ തീരുമാനത്തിന് പിറകിലെ കാരണം അറിയാം 

നിർമ്മാണ ചെലവുകൾ ഉയരുന്നതിന്റെ ആഘാതം ഭാഗികമായി നികത്തുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് യാത്ര വാഹന വില വർധിപ്പിക്കുന്നു. പാസഞ്ചർ വാഹന ശ്രേണിയുടെ പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരും. വേരിയന്റും മോഡലും അനുസരിച്ച് ശരാശരി 0.55 ശതമാനം വില വർധിച്ചേക്കും. 

ഉത്‌പാദന ചെലവ് ഉയരുന്നത് നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളും കമ്പനിയുടെ പരിഗണനയിൽ ഉണ്ട്. നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങി നിരവധി മോഡലുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്.  ഈ മാസം മുതൽ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില 1.5 മുതൽ 2.5 ശതമാനം വരെ വർധിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

 ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം 2022 - 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ  97 ശതമാനം  വർധിച്ചു. 2021 - 2022 സാമ്പത്തിക വർഷത്തിലെ വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ആഗോള മൊത്ത വ്യാപാരം 32 ശതമാനം  ഉയർന്ന് 2,12,914 യൂണിറ്റായി.

അതേസമയം, ആഭ്യന്തര പാസഞ്ചർ കാർ വിൽപ്പന 102% ഉയർന്ന് 1,30,125 യൂണിറ്റിലെത്തിയാതായി  ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 64,386 യൂണിറ്റായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും