ടാറ്റയുമായി ടെസ്‌ല കമ്പനി ചർച്ച നടത്തി: വൻ പദ്ധതിക്ക് സാധ്യത

By Web TeamFirst Published Mar 13, 2021, 5:52 PM IST
Highlights

2014 ജൂൺ ഒൻപതിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ടാറ്റ പവറിന്റെ ഓഹരി വില എത്തിച്ചേർന്നത്.

മുംബൈ: ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ടെസ്‌ല കമ്പനി, അതിനുവേണ്ട അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ടാറ്റ പവറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണിത്. സിഎൻബിസി ടിവി18 ന്റെ ഈ റിപ്പോർട്ടിന് പിന്നാലെ ടാറ്റ പവറിന്റെ ഓഹരികൾ വൻ കുതിപ്പ് നേടി.

2014 ജൂൺ ഒൻപതിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ടാറ്റ പവറിന്റെ ഓഹരി വില എത്തിച്ചേർന്നത്. ഇന്ത്യയിൽ ഈ വർഷം തങ്ങളുടെ മോഡൽ 3 ഇലക്ട്രിക് സെഡാൻ കാർ ഇറക്കുമതി ചെയ്ത് വിൽക്കാനുള്ള ആലോചനയിലാണ് ടെസ്‌ല. എന്നാൽ ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത കമ്പനിക്ക് തലവേദനയാണ്. 

കർണാടകയിൽ ഇലക്ട്രിക് കാർ മാനുഫാക്ചറിങ് യൂണിറ്റ് ടെസ്‌ല തുടങ്ങുന്നുണ്ട്. ടാറ്റ പവറും ടെസ്‌ലയും തമ്മിലുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

click me!