Airtel : നൂറുമേനി ലാഭവുമായി എയർടെൽ; ഓഹരിവില ഉയർന്നു

Published : May 18, 2022, 12:47 PM ISTUpdated : May 18, 2022, 12:52 PM IST
Airtel : നൂറുമേനി ലാഭവുമായി എയർടെൽ; ഓഹരിവില ഉയർന്നു

Synopsis

 മാർച്ച് പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി വില 2 ശതമാനം ഉയർന്നു. 

മുംബൈ: ലാഭം ഉയർത്തി ടെലികോം കമ്പനിയായ ഭാരതി എയർടെൽ. മാർച്ചിൽ അവസാനിച്ച പാദത്തിൽ എയർടെല്ലിന്റെ അറ്റാദായം 164% ഉയർന്ന് 2,008 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എയർടെല്ലിന്റെ അറ്റാദായം 759 കോടി രൂപയായിരുന്നു. കമ്പനിയുടെ മാർച്ച് പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി വില 2 ശതമാനം ഉയർന്നു. ഇന്നലെ എൻഎസ്ഇയിൽ എയർടെൽ ഓഹരികൾ 1.79 ശതമാനം ഉയർന്ന് 705.60 രൂപയിൽ ക്ലോസ് ചെയ്തു.

എയർടെല്ലിന്റെ ഏകീകൃത വരുമാനം ജനുവരി-മാർച്ച് കാലയളവിൽ 22% വർധിച്ച് 31,500 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25,747 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത വരുമാനം. 

എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍: പൂര്‍ണ്ണമായ ലിസ്റ്റ്

മൊത്തത്തില്‍, എയര്‍ടെല്‍ 399 രൂപ, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഫറുകള്‍ പരിശോധിക്കാം:

  • 399 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 40ജിബി പതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം (അതിനുശേഷം 10പൈസ/എസ്എംഎസ്), 1 വര്‍ഷത്തേക്ക് വിങ്ക് ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
  • എയര്‍ടെല്‍ 499 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 75 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.
  • 999 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 100ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പപ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക്പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയിസ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
  • 1199 പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബിവരെ റോള്‍ഓവര്‍ ഉള്ള 150ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈംഅംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.
  • എയര്‍ടെല്‍ 1599 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 250 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കായി മൂന്ന് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

Read Also : Gold price today : സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ; കുത്തനെ ഇടിഞ്ഞ് സ്വർണവില

PREV
Read more Articles on
click me!

Recommended Stories

കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി
കയ്യിലെ പണം ഇനി നനഞ്ഞാലും കീറിപ്പോകില്ല, പെട്ടെന്ന് കേടാകില്ല! ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ