50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി ഈ സിഇഒ

Published : Jul 30, 2022, 05:00 PM ISTUpdated : Jul 30, 2022, 05:01 PM IST
50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി ഈ സിഇഒ

Synopsis

ഓരോ ജീവനക്കാർക്കും 2 ഡോളർ വീതം ചെലവഴിച്ചാണ് ജാക്ക്പോട്ട് ടിക്കറ്റ് നൽകിയത്. 100,000 ഡോളർ ആണ് ഈ സിഇഒ ലോട്ടറി ടിക്കറ്റിനായി ചെലവഴിച്ചത്. 

മേരിക്കയിലെ റൈസിംഗ് കെയിൻ (Raising Cane') എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സിഇഒ തന്റെ എല്ലാ ജീവനക്കാർക്കും ജാക്ക്പോട്ട് ടിക്കറ്റ് (lottery tickets) നൽകി. റൈസിംഗ് കെയിൻ കമ്പനിക്ക് യുഎസിലുടനീളം 50,000 ജീവനക്കാരുണ്ട്. ഓരോ ജീവനക്കാർക്കും 2 ഡോളർ വീതം ചെലവഴിച്ചാണ് ജാക്ക്പോട്ട് (jackpot) ടിക്കറ്റ് നൽകിയത്. 100,000 ഡോളർ ആണ് റൈസിംഗ് കെയിൻ എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സിഇഒ ഗ്രേവ്സ് ജാക്ക്പോട്ടിനായി ചെലവഴിച്ചത്. 

ജാക്ക്‌പോട്ടിനുള്ള സമ്മാനത്തുക 830 മില്യൺ ഡോളറായിരുന്നു, അത് റൈസിംഗ് കെയിൻ എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ എല്ലാ ജീവനക്കാരുമായും തുല്യമായി വിഭജിക്കാൻ ഉദ്ദേശിക്കുന്നതായി ഗ്രേവ്സ് പറഞ്ഞു. ജൂലൈ 26ന് 50,000 ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തു. 50,000 ലോട്ടറി ടിക്കറ്റുകൾ തയ്യാറാക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിലും ബുദ്ധിമുട്ടാണ് എന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 

Read Also: സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായത് എങ്ങനെ?

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ തങ്ങളുടെ ജീവനക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്രേവ്സിന്റെ സഹ സിഇഒ എജെ കുമാരൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ ശമ്പള വർധനവും ഉടനെ തന്നെ ഉണ്ടാകുമെന്ന് . റൈസിംഗ് കെയിൻ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

ജോലി സമയങ്ങളിൽ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഗ്രേവ്സ് അഭിപ്രായപ്പെടുന്നു. രസകരവും ആനന്ദവുമായ നിമിഷങ്ങൾ ജീവനക്കാർക്ക് സമ്മാനിക്കാൻ കൂടി വേണ്ടിയാണ് ജാക്ക് പൊട്ട് ടിക്കറ്റ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 50000 ടിക്കെറ്റിൽ ഏത് ടിക്കറ്റിന് സമ്മാനം ലഭിച്ചാലും അവ തന്റെ ജോലിക്കാർക്ക് തുല്യമായി വീതിച്ച് നൽകാനാണ് ഗ്രേവ്‌സിന്റെ തീരുമാനം. 

Read Also: ആദായ നികുതി റിട്ടേൺ; അവസാന തീയതി നാളെ, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 
 
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം