Asianet News MalayalamAsianet News Malayalam

ITR: ആദായ നികുതി റിട്ടേൺ; അവസാന തീയതി നാളെ, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ശ്രദ്ധിക്കുക, അവസാന തിയതി നാളെയാണ്. വൈകിയാൽ പിഴ നൽകേണ്ടി വരും
 

Income Tax Return Due date is Tomorrow
Author
Trivandrum, First Published Jul 30, 2022, 2:03 PM IST

ദായ നികുതി റിട്ടേൺ (Income tax return) ഫയൽ ചെയ്യാനുള്ള അവസാന തിയതി നാളെയാണ്. ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി ഫയൽ ചെയ്യാത്തിനായുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. അതായത് ഇനി ഓൺലൈൻ വഴി മാത്രമായിരിക്കും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുക. ഇന്ന് നാലാം ശനി ആയതിനാൽ ബാങ്ക് അവധിയാണ്. നാളെ ഞായറാഴ്ചയും. അതിനാൽ വെള്ളിയാഴ്ച വരെ മാത്രമായിരുന്നു ബാങ്കിൽ നേരിട്ടെത്തി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. 

Read Also: ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

2021-22 സാമ്പത്തിക വർഷത്തിലേക്കോ 2022-23 മൂല്യനിർണ്ണയ വർഷത്തിലേക്കോ ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാത്തവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

Read Also:ആദായ നികുതി റിട്ടേൺ; വാർഷിക വിവര പ്രസ്താവനയിലെ തെറ്റ് എങ്ങനെ തിരുത്താം

ജൂലൈ 31-ന് മുമ്പായി ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?

കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ 2022 ഡിസംബർ 31-നകം നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ പിഴയായി വലിയ തുക നൽകേണ്ടി വരും. കൂടാതെ  മറ്റ് ചില സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കും.  5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നികുതിദായകർക്കുള്ള ലേറ്റ് ഫീസ് 1,000 രൂപയാണ്. നിങ്ങളുടെ വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, വൈകിയ പിഴ 5,000 ആണ്. , 60 വയസ്സിന് താഴെയുള്ള നികുതിദായകർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. 60 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്ക്, ഇളവ് പരിധി 5 ലക്ഷം രൂപയാണ്.

 

Follow Us:
Download App:
  • android
  • ios