കശ്മീരിൽ ഈ വ്യവസായങ്ങൾ പച്ചപിടിക്കും; മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Published : Apr 25, 2023, 03:00 PM IST
കശ്മീരിൽ ഈ വ്യവസായങ്ങൾ പച്ചപിടിക്കും; മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Synopsis

പ്രാദേശിക വിപണി ആവശ്യകത മനസിലാക്കി വ്യവസായം ആരംഭിക്കാം. കാശ്മീരിൽ ഈ വ്യവസായങ്ങൾക്ക് വമ്പൻ സാധ്യതകളാണ് ഉള്ളത്

രാജ്യം വ്യവസായ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ വിവിധ വ്യവസായങ്ങൾ പച്ചപിടിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ എന്ത് വ്യവസായം ആരംഭിക്കും എന്ന ചിന്തിക്കുന്നവരുണ്ട്. യുവാക്കളെ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിക്കാൻ കഴിയുന്ന ഏറ്റവും മികച്ച 10  ബിസിനസ്സ് ആശയങ്ങൾ പരിചയപ്പെടാം. 

1. വെർട്ടിക്കൽ ഫാമിംഗ്

സ്ഥലപരിമിതി മറികടക്കാന്‍ കാര്‍ഷിക വിളകളെ പലതട്ടിലായി കൃഷിചെയുന്നതാണ്  വെര്‍ട്ടിക്കല്‍ ഫാമിംഗ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിന് കർഷകരെ സഹായിക്കുന്ന ഈ രീതിയ്ക്ക് നഗരങ്ങളിൽ പ്രചാരം വർധിച്ചു വരികയാണ്. റെസ്റ്റോറന്റുകൾക്കും മാർക്കറ്റുകൾക്കുമായി പുത്തൻ, ജൈവ, കീടനാശിനി രഹിത ഉൽപ്പന്നങ്ങൾ ഇതിലൂടെ ലഭിയ്ക്കും

ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്

2. ഹൈഡ്രോപോണിക് ഫാമിംഗ്

മണ്ണില്ലാതെ ചെടികൾ വളർത്താൻ സഹായിക്കുന്ന കൃഷി രീതിയാണിത്. വെള്ളത്തിലെ ധാതു പോഷക ലായനികൾ ഉപയോഗിച്ച് കൃഷി ചെയ്യാം. പരമ്പരാഗത കൃഷിരീതികളേക്കാൾ കുറഞ്ഞ വെള്ളവും സ്ഥലവും മതി ഇവയ്ക്ക്. 

3. ടീ ഹൗസ്  

പ്രശസ്തമായ കാശ്മീരി കഹ്‌വ ഉൾപ്പടെ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ ചായകൾ വിൽക്കുന്ന ഒരു ടീ ഹൗസ് വളരെ വിപണി സാധ്യതയുള്ള വ്യവസായമാണ്. 

4. ഹോംസ്റ്റേകൾ

കശ്മീരി സംസ്‌കാരത്തിന്റെയും ഇന്ത്യയുടെ ആതിഥ്യമര്യാദയുടെയും  അനുഭവം വിനോദസഞ്ചാരികൾക്ക് നല്കാൻ ഹോംസ്റ്റേകൾ ആരംഭിക്കാം. പഴയതും പരമ്പരാഗതവുമായ വീടുകളെ അതുല്യവും സുഖപ്രദവുമായ ഹോംസ്റ്റേകളാക്കി മാറ്റാം.

5. ഡ്രോൺ ഫോട്ടോഗ്രാഫി

ഇവന്റുകൾ, ടൂറിസം, ബിസിനസ്സുകൾ എന്നിവയ്ക്കായി ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി സേവനങ്ങൾ വാഗ്ദാനം ചെയ്യുക. ശ്രീനഗറിലും പരിസരത്തുമുള്ള മനോഹരമായ ഭൂപ്രകൃതിയുടെ അതിമനോഹരമായ ആകാശ കാഴ്ചകൾ ഇത് പ്രദാനം ചെയ്യും

ALSO READ: ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ

6. ഓർഗാനിക് സ്കിൻ കെയർ ഉൽപ്പന്നങ്ങൾ

കുങ്കുമപ്പൂവ്, ബദാം, വാൽനട്ട് തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് ജൈവ, പരിസ്ഥിതി സൗഹൃദ ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ വികസിപ്പിക്കുക. ഈ ഉൽപ്പന്നങ്ങൾ ഒരു ഓൺലൈൻ സ്റ്റോർ വഴിയോ പ്രാദേശിക റീട്ടെയിലർമാരുമായി പങ്കാളിയായോ വിൽക്കാം.

7. ഭാഷാ സാംസ്കാരിക വിനിമയ കേന്ദ്രം

തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും പരസ്പരം ഭാഷകൾ പഠിക്കാനും സാംസ്കാരിക വിനിമയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്ന ഒരു കേന്ദ്രം സ്ഥാപിക്കുക.

ALSO READ: 62 കോടിയുടെ അത്യാഢംബര ഭവനം; ഇത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ സ്വപ്ന സാക്ഷാത്കാരം

8. ഡെസ്റ്റിനേഷൻ വിവാഹ വേദി

ശ്രീനഗറിലും താഴ്‌വരയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും എല്ലാ സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും ഇണങ്ങുന്ന വിവാഹ വേദികൾ ഒരുക്കുക. തീം അടിസ്ഥാനമാക്കിയുള്ള വിവാഹങ്ങൾക്ക് കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ നിന്ന് ഘടകങ്ങൾ ഉൾക്കൊള്ളാൻ കഴിയും. അതിഥികൾക്ക് അവിസ്മരണീയമായ അനുഭവം നൽകുന്നതിന് പരമ്പരാഗത വാസ്തുവിദ്യ, അലങ്കാരം, പാചകരീതി, വിനോദം എന്നിവ സംയോജിപ്പിക്കാം. വിവാഹ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന കാശ്മീരിന്റെ പ്രകൃതിരമണീയത കുടുംബങ്ങൾക്ക് മനോഹരമായ ഓർമ്മകൾ സമ്മാനിക്കും.

9. പഴങ്ങളുടെ വില്പന 

ആപ്പിൾ, ചെറി, ആപ്രിക്കോട്ട് തുടങ്ങിയ പ്രാദേശികമായി വളരുന്ന പഴങ്ങൾ, ഉണക്കിയ പഴങ്ങൾ, പ്രിസർവ്‌സ്, ജ്യൂസുകൾ എന്നിവ പോലെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന് ഒരു ഫ്രൂട്ട് പ്രോസസ്സിംഗ്, പാക്കേജിംഗ് സൗകര്യം സ്ഥാപിക്കുക. പ്രാദേശിക കർഷകരെ സഹായിക്കാനും ഈ മേഖലയിലെ ഉൽപന്നങ്ങൾ പുതിയ വിപണികളിലേക്ക് അവതരിപ്പിക്കാനും ഇത് സഹായിക്കും.

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

10. സൈക്കിൾ വാടകയ്ക്ക് നൽകൽ

കശ്മീരിലെത്തുന്ന യാത്രക്കാർക്ക് ശ്രീനഗറിലേക്കും മറ്റും ഗൈഡഡ് ടൂറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്രം  സ്ഥാപിക്കുക. വിനോദസഞ്ചാരികൾക്ക് സൈക്കിൾ സവാരിക്കൊപ്പം ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ യാത്ര മാർഗമായി ഇതിനെ കണക്കാക്കാം 

ഈ ആശയങ്ങൾ മികച്ചതാണെങ്കിലും  ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപ് പ്രാദേശിക വിപണി ആവശ്യകത, മത്സരം, സാംസ്കാരിക പശ്ചാത്തലം എന്നിവ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക വിപണിയിലും പുറത്തും നിങ്ങളുടെ ആശയം പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ ഗവേഷണം നടത്തുകയും പ്രാദേശിക വിദഗ്ധരുമായി കൂടിയാലോചിക്കുകയും ചെയ്യുക. ഇതിനായി  പ്രാദേശിക തൊഴിൽ വകുപ്പുമായി ബന്ധപ്പെടാം

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ