Latest Videos

എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

By Web TeamFirst Published Aug 19, 2022, 1:44 PM IST
Highlights

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ കാർഡ് ഉണ്ടാകും. എന്നാൽ എന്താണ്  ഉദ്യോഗ് ആധാർ? ഇത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെ കുറിച്ച് അറിയാം. 

ന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ എന്താണെന്ന് അറിയുകയും ആധാർ കാർഡ് ഉണ്ടാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിൽക്കുന്ന രേഖയാണ് ആധാർ. എന്നാൽ നിങ്ങൾക്ക് ഉദ്യോഗ് ആധാറിനെ കുറിച്ച് എന്തെങ്കിലും അറിയാമോ? എന്തിനുവേണ്ടിയാണ് ഉദ്യോഗ് ആധാർ? ഉദ്യോഗ് ആധാറിനെയും അത് നൽകുന്ന നേട്ടങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. 

Read Also: ഡീസൽ കയറ്റുമതിക്ക് ചെലവേറും; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു

എന്താണ് ഉദ്യോഗ് ആധാർ?

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ഒരു സവിശേഷ ഐഡന്റിഫിക്കേഷൻ നമ്പറാണ് ഉദ്യോഗ് ആധാർ. പിന്നീട ഇത് ഉദ്യം എന്നാക്കി മാറ്റി. പുതിയ എംഎസ്‌എംഇകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഉദ്യം സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ലളിതമായി പറഞ്ഞാൽ, ഇത് എംഎസ്എംഇയ്ക്കുള്ള ആധാറിന് സമാനമായ ഒരു തിരിച്ചറിയൽ സംവിധാനമാണ്. 

Read Also: സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ കൂട്ടി എച്ച്‌ഡിഎഫ്‌സി; പുതുക്കിയ നിരക്കുകൾ

ഉദ്യോഗ് ആധാർ കാർഡ് എങ്ങനെ ലഭിക്കും?
 
ഉദ്യോഗ് ആധാർ കാർഡിനായി അപേക്ഷിക്കുന്നതിന് മുൻപ് തീർച്ചയായും ആധാർ കാർഡ് ഉണ്ടാകേണ്ടത് നിർബന്ധമാണ്. ആധാർ കാർഡ് ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് അതിന് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത് 

Read Also: വീട് വാങ്ങാൻ പ്ലാനുണ്ടോ? അബദ്ധം പറ്റാതിരിക്കാൻ ഈ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ അറിയൂ

  • ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക
  • ഒടിപി (വൺ ടൈം പാസ്‌വേഡ്) ജനറേറ്റ് ചെയ്യുക എന്നതിൽ  ക്ലിക്ക് ചെയ്യുക
  • ഒടിപി നൽകുക.
  • ഒരു അപേക്ഷയുടെ പേജ് ലഭിക്കും. 
  • ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡാറ്റ വീണ്ടും പരിശോധിക്കുക
  • പരിശോധിച്ച് ഉറപ്പ് വരുത്തിയെങ്കിൽ 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് മറ്റൊരു ഒടിപി ലഭിക്കും
  • ഒടിപി നൽകിയ ശേഷം, ആപ്ലിക്കേഷൻ പൂർത്തിയാക്കാൻ അവസാനത്തെ 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 Read Also:  വമ്പൻ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകൾ; നിക്ഷേപകർക്ക് ചാകര


ഉദ്യോഗ് ആധാറിന് ആവശ്യമായ രേഖകൾ:

  • വ്യക്തിഗത ആധാർ നമ്പർ
  • ഉടമയുടെ പേര്
  • അപേക്ഷകന്റെ വിഭാഗം
  • ബിസിനസ്സിന്റെ പേര്
  • സംഘടനയുടെ തരം
  • ബാങ്ക് വിശദാംശങ്ങൾ
  • ദേശീയ വ്യാവസായിക വർഗ്ഗീകരണ കോഡ്
  • ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം
  • ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ
  • ആരംഭിക്കുന്ന ദിവസം

 Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

ഉദ്യോഗ് ആധാറിന്റെ പ്രയോജനങ്ങൾ:

  • സൗജന്യവും തടസ്സരഹിതവുമായി സംരംഭം രജിസ്ട്രേഷൻ ചെയ്യാം.
  • ഒന്നിലധികം ഉദ്യോഗ് ആധാർ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. 
  • സബ്‌സിഡി നിരക്കിൽ വായ്പ

 

click me!