Asianet News MalayalamAsianet News Malayalam

ഡീസൽ കയറ്റുമതിക്ക് ചെലവേറും; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു

ഡീസലിന്റെ വിൻഡ്‌ഫാൾ ടാക്സ് കൂട്ടി, ഒപ്പം ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും ഏർപ്പെടുത്തുകയും ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറയ്ക്കുകയും ചെയ്തു.
 

raised the windfall profit tax on the export of diesel
Author
First Published Aug 19, 2022, 12:05 PM IST

ദില്ലി: ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ഉയർത്തി കേന്ദ്ര സർക്കാർ. കൂടാതെ ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേസമയം, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രാലയം അറിയിച്ചു. 

Read Also: ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾ ഇനി തൊട്ടാൽ പൊള്ളുമോ? ചാർജ് ഈടാക്കാനുള്ള ചർച്ചയിൽ ആർബിഐ

രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തെ  തുടർന്നാണ് സർക്കാർ ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ലിറ്ററിന് 5 രൂപയിൽ നിന്ന് 7 രൂപയായി ഉയർത്തിയത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതിക്ക് നികുതി തിരികെ കൊണ്ടുവന്നു, രണ്ട് രൂപയാണ് ജെറ്റ് ഇന്ധന കയറ്റുമതി നികുതി. ഓഗസ്റ്റിൽ, വിമാന ഇന്ധന കയറ്റുമതിയുടെ വിൻഡ് ഫാൾ ലാഭ നികുതി സർക്കാർ റദ്ദാക്കിയിരുന്നു.

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 17,750 രൂപയിൽ നിന്ന് 13,000 രൂപയായി ആണ് സർക്കാർ കുറച്ചത്. അന്താരാഷ്ട്ര എണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ ആണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്. 

ഊർജ സ്ഥാപനങ്ങളുടെ അമിത ലാഭത്തിനു മുകളിൽ മറ്റു രാജ്യങ്ങൾ വിൻഡ്‌ഫാൾ ലാഭനികുതി ചുമത്തിയതോടെയാണ് കേന്ദ്രവും നികുതി ചുമത്തിയത്. ജൂലൈ 1 നാണ് ആദ്യമായി വിൻഡ്‌ഫാൾ ലാഭനികുതി ഏർപ്പെടുത്തിയത്.  ജൂലൈ ഒന്നിന്, പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവയും ഡീസൽ കയറ്റുമതിയിൽ ലിറ്ററിന് 13 രൂപയും നികുതി ചുമത്തി. ആഭ്യന്തര ക്രൂഡ് ഉൽപ്പാദനത്തിന് ടണ്ണിന് 23,250 രൂപ ലാഭ നികുതിയും ചുമത്തി.

Read Also: വീട് വാങ്ങാൻ പ്ലാനുണ്ടോ? അബദ്ധം പറ്റാതിരിക്കാൻ ഈ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ അറിയൂ

പുതിയ വിൻഡ്‌ഫാൾ ലാഭനികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്‍ഞാപനത്തിൽ പറയുന്നു. 

 എന്താണ് വിൻഡ്‌ഫാൾ ലാഭനികുതി? 

ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ സർക്കാർ ഓയിൽ കമ്പനികൾ മുകളിൽ അധിക നികുതി ചുമത്തും. കാരണം, അപ്രതീക്ഷിതമായി വലിയ തുക ലഭിക്കുന്ന സാഹചര്യത്തിൽ നികുതി അടയ്‌ക്കേണ്ടി വരാറില്ല? ഉദാഹരണത്തിന് ലോട്ടറിയിൽ വിജയിക്കുമ്പോൾ നികുതി നൽകുന്നത് പോലെ. ഇങ്ങനെ അധിക മുതൽ മുടക്കില്ലാതെ കമ്പനികൾക്ക് മറ്റു പല കാരണങ്ങൾകൊണ്ടും അധിക ലാഭം കൊയ്യുമ്പോൾ സർക്കാർ വിൻഡ്‌ഫാൾ ലാഭനികുതി ചുമത്തും.

Read Also: എട്ട്‌ മാസത്തിനുള്ളിൽ പണപ്പെരുപ്പം 5 ശതമാനം! ആർബിഐ ബുള്ളറ്റിൻ

റഷ്യ – യുക്രെയ്ൻ പ്രതിസന്ധി വന്നതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഇതോടെ ഓയിൽ കമ്പനികൾ വലിയ ലാഭം നേടി. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില ഉണ്ടായിരുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളർ കടക്കുമ്പോഴൊക്കെ സർക്കാർ വിൻഡ‍്‍ഫാൾ ടാക്സ്  ചുമത്താറുണ്ട്. 

Follow Us:
Download App:
  • android
  • ios