Unemployment : രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഉയർന്നു; മുന്നിൽ ഹരിയാനയും രാജസ്ഥാനും

Published : May 03, 2022, 12:27 AM IST
Unemployment : രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഉയർന്നു; മുന്നിൽ ഹരിയാനയും രാജസ്ഥാനും

Synopsis

Unemployment  ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. മാർച്ചിൽ 7.60% ആയിരുന്നത് ഏപ്രിലിൽ 7.83% ആയി ഉയർന്നു

ദില്ലി: ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. മാർച്ചിൽ 7.60% ആയിരുന്നത് ഏപ്രിലിൽ 7.83% ആയി ഉയർന്നു. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നിൽ 28.8 ശതമാനവുമായി രാജസ്ഥാനാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 9.22% ആയി ഉയർന്നു. മാർച്ചിൽ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.29% ൽ നിന്ന് 7.18% ആയി കുറഞ്ഞത് ആശ്വാസകരമാണെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സാമ്പത്തിക രംഗത്തെ തിരിച്ചുവരവ് മന്ദഗതിയിലായതും ആഭ്യന്തര വിപണിയിൽ ഡിമാന്റ് കുറഞ്ഞതും തൊഴിലവസരങ്ങൾക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട് പറയുന്നു. ഏപ്രിൽ 28 ന് കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതായുള്ള കണക്ക് പുറത്ത് വിട്ടിരുന്നു. 2021 ഒക്ടോബർ-ഡിസംബർ കാലയളവിലെ കണക്കായിരുന്നു ഇത്. ഇത് പ്രകാരം വ്യാപാരം, നിർമ്മാണം, ഐടി എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകൾ 400000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി വ്യക്തമാക്കിയിരുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) യെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മാർച്ച് മാസത്തിൽ 6.95 ശതമാനമായിരുന്നു. മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 13.11 ശതമാനത്തിൽ നിന്ന് മാർച്ചിൽ 14.55 ശതമാനമായും ഉയർന്നിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള പ്രതിമാസ കളക്ഷൻ 2022 ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി