പൊള്ളയാണ് അതിൽ ഒന്നും ഇല്ല; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

Published : Feb 01, 2020, 02:42 PM IST
പൊള്ളയാണ് അതിൽ ഒന്നും ഇല്ല; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

Synopsis

നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടില്ല

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി . ഏറ്റവും ദൈര്‍ഘ്യം ഏറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്‍റിൽ നടത്തിയത്. എന്നാൽ പ്രസംഗം മാത്രമെ ഉള്ളു എന്നും അത് പൊള്ളയാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
ഏറ്റവും ദൈർഘ്യം ഏറിയ ബജറ്റ് ആണെങ്കിലും പൊള്ളയാണ്. അതിൽ ഒന്നും ഇല്ല- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. 

PREV
click me!

Recommended Stories

ഇനി ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്യാം; യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എങ്ങനെ ബുക്ക് ചെയ്യാം?
പ്രവാസികൾക്ക് ഓണസമ്മാനം: പ്രവാസി ക്ഷേമനിധി പെൻഷന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്