കുംഭമേള ഉയർത്തി പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം,നിമിഷങ്ങൾക്കകം തിരികെ; 'പ്രതീകാത്മകമെന്ന്' വിശദീകരണം

Published : Feb 01, 2025, 11:28 AM ISTUpdated : Feb 01, 2025, 11:47 AM IST
കുംഭമേള ഉയർത്തി പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം,നിമിഷങ്ങൾക്കകം തിരികെ; 'പ്രതീകാത്മകമെന്ന്' വിശദീകരണം

Synopsis

കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും അറിയിച്ചു. 

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റ്

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റിൽ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. ഒപ്പം യുവാക്കൾ, സ്ത്രീകൾ, കർഷകർ, തുടങ്ങിയവർക്കും പരിഗണന നൽകിയതായി ധനമന്ത്രി അറിയിച്ചു.  കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താണ 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരും. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.  

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി; സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു

 

 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം