നിരാശയിൽ കേരളം, മോദി സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

Published : Feb 01, 2026, 01:48 PM IST
nirmala sitaraman

Synopsis

ഒരു മണിക്കൂര്‍ 26 മിനുട്ടാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കാൻ നിർമ്മല സീതാരാമൻ എടുത്തിരിക്കുന്നത്. രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമൻ ബജറ്റ് പ്രംസം​ഗം ആരംഭിച്ചത്.

രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ വലിയ പ്രതീക്ഷകളുടെ തിളക്കം കെടുത്തികൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്റെ ഒൻപതാമത്തെ ബജറ്റ് അവതരിപ്പിച്ചത്. അതിവേ​ഗ റെയിൽ പാത, എയിംസ് തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ പരി​ഗണിക്കാതെയും രാജ്യത്തിന്റെ കർഷകരെ തഴഞ്ഞുമാണ് 2026-27 സാമ്പത്തിക വർഷത്തിലേക്കുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 26 മിനുട്ടാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കാൻ നിർമ്മല സീതാരാമൻ എടുത്തിരിക്കുന്നത്. രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമൻ ബജറ്റ് പ്രംസം​ഗം ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചു എന്നും ധനമന്ത്രി പറ‍ഞ്ഞു. ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്ന് ധനമന്ത്രി ഇത് യുവശക്തി ബജറ്റാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നിങ്ങനെ ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ തുടക്കത്തിൽ പറഞ്ഞത്.

പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി

ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി

ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി

കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി

സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്

സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ

ഖാദി പ്രോത്സാഹനത്തിന് മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്

ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്

എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി

പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും

2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും

ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍

വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത

ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി

ഏഴ് അതിവേഗ റെയിൽ

  • ഇടനാഴി മുംബൈ - പൂണെ
  • പൂണെ - ഹൈദരാബാദ്
  • ഹൈദരാബാദ് - ബെം​ഗളൂരു
  • ഹൈദരാബാദ് - ചെന്നൈ
  • ചെന്നൈ - ബെം​ഗളൂരു
  • ദില്ലി - വാരാണസി
  • വാരാണസി - സിലി​ഗുരി

യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും

മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി.

അഞ്ച് മേഖല മെഡിക്കൽ ഹബുകൾ. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി

മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി

മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും

ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും

ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും

ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും

പ്രേമഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും

ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ​ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും

എവിജിസി കണ്ടന്‍റ് ക്രിയേറ്റർ ലാബുകൾ 15000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും

രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും

കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും

മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്പദ്ധതി

ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും

നാളികേര ഉത്പാദന വർധനവിന് പദ്ധതി

2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ

‌എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും

ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ

വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം

ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗൻ കൗശൽ യോജന. കൂടുതൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും

ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും

തേങ്ങ കർഷകർക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും

പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം

ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആ​ഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം

കർഷകർക്കായി എഐ പ്രഖ്യാപനം

കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്

കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം

2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും

നികുതി നിയമങ്ങള്‍ ലഘൂകരിക്കും

ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം

വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

കായിക മേഖലയിൽ വൻ മാറ്റങ്ങള്‍

കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ

സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു

വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല

വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും

വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)

മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം

വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ

5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും

പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും

വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും

എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി

വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം

ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും

ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ

ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്

ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.

ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താം; അന്താരാഷ്ട്ര ടൂർ പാക്കേജുകളിലെ ടിസിഎസ് നിരക്ക് കുറയുമെന്ന് നിർമ്മല സീതാരാമൻ
കേന്ദ്ര ബജറ്റ്: നേട്ടം കർണാടകയ്ക്കും തമിഴ്‌നാടിനും, നാളികേര കർഷകർക്കുള്ള വമ്പൻ പദ്ധതി കേരളത്തിന് ഗുണമാകുമോ?