സ്റ്റേഷനുകള്‍ നവീകരിക്കും, പുതിയ ആധുനിക ട്രെയിനുകള്‍ പ്രഖ്യാപിക്കും; ബജറ്റിൽ റെയിൽവേയ്ക്ക് കോളടിക്കുമോ...

Published : Jan 17, 2025, 11:42 PM IST
സ്റ്റേഷനുകള്‍ നവീകരിക്കും, പുതിയ ആധുനിക ട്രെയിനുകള്‍ പ്രഖ്യാപിക്കും; ബജറ്റിൽ റെയിൽവേയ്ക്ക്  കോളടിക്കുമോ...

Synopsis

റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയും ദീര്‍ഘദൂര യാത്രക്കാര്‍ക്കായി വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തേക്കും.

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിന് കാര്യമായ നീക്കിയിരിപ്പ് ഉണ്ടായേക്കുമെന്ന് സൂചന. മൊത്തം മൂലധന വിഹിതത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ അധിക വിഹിതം നല്‍കാനാണ് സാധ്യത. 2.65 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടി രൂപയായി മൂലധന വിഹിതം കൂട്ടാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 2.65 ലക്ഷം കോടി രൂപയില്‍  രണ്ട് ലക്ഷം കോടി രൂപയും റെയില്‍ മന്ത്രാലയം വിനിയോഗിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും വിഹിതം പൂര്‍ണമായി ഉപയോഗിക്കാനാണ് സാധ്യത. ഈ പശ്ചാത്തലത്തിലാണ് ബജറ്റില്‍ അധിക വിഹിതം അനുവദിക്കാന്‍ ധനമന്ത്രാലയം ആലോചിക്കുന്നത്.

ബജറ്റില്‍ മുന്‍ഗണന നല്‍കാന്‍ സാധ്യതയുള്ള മേഖലകള്‍

ആധുനികവല്‍ക്കരണ പദ്ധതി: റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയും ദീര്‍ഘദൂര യാത്രക്കാര്‍ക്കായി വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തേക്കും.
അടിസ്ഥാന സൗകര്യ വികസനം: പുതിയ ട്രാക്കുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള ലൈനുകള്‍ നവീകരിക്കല്‍, പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ ശൃംഖലയിലെ തിരക്ക് കുറയ്ക്കല്‍.
പുതിയ കോച്ചുകള്‍: വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് പുതിയ ലോക്കോമോട്ടീവുകള്‍, വാഗണുകള്‍, കോച്ചുകള്‍ എന്നിവയ്ക്കായി ഫണ്ട് അനുവദിക്കല്‍.

മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ ഇടനാഴിക്ക് കൂടുതല്‍ പണം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതിക്കായി, നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 21,000 കോടി രൂപ നല്‍കിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍, സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍  പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്ത 10,000 കോടി രൂപയുടെ പിപിപി നിക്ഷേപത്തിന്‍റെ തൊണ്ണൂറ് ശതമാനവും ജനുവരി പകുതിയോടെ കൈവരിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വൈദ്യുതീകരണം, ഗേജ് പരിവര്‍ത്തനം, പാത ഇരട്ടിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 1.2 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. ഈ മേഖലകള്‍ക്ക് നിക്ഷേപം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വിരമിച്ച ശേഷം വിദേശത്ത് അടിച്ചുപൊളിക്കാം; ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന 7 രാജ്യങ്ങളിതാ
ഗ്ലാസിലെ 'സ്വര്‍ണം'; 10 ലക്ഷം വിലയുള്ള ഇന്ത്യന്‍ വിസ്‌കിക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം