
ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമനായ മുകേഷ് ധിരുഭായ് അംബാനി. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ഏകദേശം 77 ലക്ഷം കോടി രൂപ ആസ്തിയുള്ള അംബാനി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബം. യുകെയിലെ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വസ്തിയാണ് അംബാനി കുടുംബത്തിന്റെ വീടായ ആന്റിലിയ. ലോകത്തിലെ ഏറ്റവും ധനികരിൽപെട്ട അംബാനി കുടുംബത്തിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി, മരുമക്കളായ ആനന്ദ് പിരാമൽ, ശ്ലോക മേത്ത എന്നിവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാം
മുകേഷ് അംബാനി
മുംബൈ സർവകലാശാലയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് മുകേഷ് അംബാനി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം മുംബൈയിലെ പോദ്ദാർ റോഡിൽ സ്ഥിതി ചെയ്യുന്ന ഹിൽ ഗ്രെഞ്ച് ഹൈസ്കൂളിലായിരുന്നു.
ALSO READ: മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടെ ആഡംബര ജീവിതം; ഇഷ അംബാനിയുടെ വിലയേറിയ ആഭരണ ശേഖരം
നിത അംബാനി
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മുംബൈയിലെ നർസി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബികോം ബിരുദം നേടിയിട്ടുണ്ട്. നിലവിൽ റിലയൻസ് ഫൗണ്ടേഷന്റെയും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെയും ചെയർപേഴ്‌സണും സ്ഥാപകയുമാണ് നിത അംബാനി. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീം മുംബൈ ഇന്ത്യൻസിന്റെ ഉടമയുമാണ് നിത.
ഇഷ അംബാനി
മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കി
ആകാശ് അംബാനി
മുകേഷ് അംബാനിയുടെ ആദ്യ മകനായ ആകാശ് അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുഎസിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. നിലവിൽ റിലയൻസ് ജിയോയുടെ ചെയർമാനാണ് ആകാശ് അംബാനി.
അനന്ത് അംബാനി
കേഷ് അംബാനിയുടെ ഇളയ പുത്രനായ അനന്ത് അംബാനി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. യുഎസിലെ റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും ബിരുദം നേടി.
\ശ്ലോക മേത്ത
ആകാശ് അംബാനിയുടെ ഭാര്യയായായ് ശ്ലോക മേത്ത, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് നിയമ ബിരുദം നേടി. ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
രാധിക മർച്ചന്റ്
അനന്ത് അംബാനിയുടെ ഭാവി വധുവായ രാധിക മർച്ചന്റ് മുംബൈയിലെ ബി ഡി സോമാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ നേടി. പിന്നീട് ന്യൂയോർക്ക് സർവ്വകലാശാലയിൽ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും പഠിച്ച അവർ ഒരു പ്രൊഫഷണൽ ഭരതനാട്യം നർത്തകി കൂടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം