യുപിഐ സൗജന്യമായിരിക്കുമ്പോള്‍ ഗൂഗിള്‍ പേയും ഫോണ്‍പേയും കോടികള്‍ സമ്പാദിക്കുന്നത് എങ്ങനെ?

Published : Jul 26, 2025, 06:26 PM IST
UPI Payment

Synopsis

ഫോണ്‍പേ പോലുള്ള ആപ്പുകള്‍ ഈ കടകളില്‍ ഉപയോഗിക്കുന്ന വോയിസ് എനേബിള്‍ഡ് സ്പീക്കര്‍ സേവനങ്ങളില്‍ നിന്നാണ് ലാഭം നേടുന്നത്.

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴി പണം അയക്കുന്നതും സ്വീകരിക്കുന്നതും വളരെ എളുപ്പമുള്ളതും പൂര്‍ണ്ണമായും സൗജന്യവുമാണ്. എന്നിട്ടും, കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേയും ഫോണ്‍പേയും ചേര്‍ന്ന് 5,065 കോടിയിലധികം രൂപ വരുമാനം നേടി. ഒരു ഉല്‍പ്പന്നവും വില്‍ക്കാതെ ഇതെങ്ങനെ സാധിച്ചു? പരിശോധിക്കാം...

കടകളിലെ വോയിസ് സ്പീക്കറുകള്‍

ഈ കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചെറിയ കടകളില്‍ നിന്നാണ്. ഫോണ്‍പേ പോലുള്ള ആപ്പുകള്‍ ഈ കടകളില്‍ ഉപയോഗിക്കുന്ന വോയിസ് എനേബിള്‍ഡ് സ്പീക്കര്‍ സേവനങ്ങളില്‍ നിന്നാണ് ലാഭം നേടുന്നത്. 'ഫോണ്‍പേ വഴി രൂപ ലഭിച്ചു' എന്ന് പറഞ്ഞ് പണമിടപാടുകള്‍ അറിയിക്കുന്ന സ്പീക്കറുകളാണിവ. ഓരോ സ്പീക്കറിനും പ്രതിമാസം 100 രൂപ വാടക ഈടാക്കുന്നുണ്ട്. 30 ലക്ഷത്തിലധികം കടകളില്‍ ഈ സേവനം ഉപയോഗിക്കുന്നതിനാല്‍, ഈ പ്ലാറ്റ്ഫോമുകള്‍ക്ക് പ്രതിമാസം ഏകദേശം 30 കോടി രൂപയും പ്രതിവര്‍ഷം 360 കോടി രൂപയും വരുമാനം ലഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താനും കച്ചവടക്കാര്‍ക്ക് എളുപ്പത്തില്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു.

സ്‌ക്രാച്ച് കാര്‍ഡുകള്‍: പരസ്യത്തിനുള്ള ഉപാധി

വരുമാനം നേടുന്ന മറ്റൊരു പ്രധാന മാര്‍ഗ്ഗം സ്‌ക്രാച്ച് കാര്‍ഡുകളാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്കോ ഡിസ്‌കൗണ്ട് കൂപ്പണുകളോ പോലുള്ള ചെറിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ബ്രാന്‍ഡുകള്‍ക്ക് ഒരു പുതിയ പരസ്യ ചാനല്‍ കൂടിയാണ്.

ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളുടെ പേരും ഓഫറുകളും പ്രചരിപ്പിക്കുന്നതിനായി ബ്രാന്‍ഡുകള്‍ ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും പണം നല്‍കുന്നു. ഇത് ഈ പ്ലാറ്റ്ഫോമുകള്‍ക്ക് വരുമാനം നല്‍കുന്നു. കൂടാതെ ഈ കമ്പനികള്‍ യുപിഐയുടെ വിശ്വാസ്യതയെ ഒരു സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ്‌ലെയര്‍ ആക്കി മാറ്റിയിട്ടുണ്ട്. ചെറിയ ബിസിനസ്സുകള്‍ക്ക് ജിഎസ്ടി സഹായം, ഇന്‍വോയ്‌സ് ഉണ്ടാക്കാനുള്ള സൗകര്യം, ചെറുകിട വായ്പകള്‍ തുടങ്ങിയ ടൂളുകള്‍ അവര്‍ നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം