ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ യുപിഐ പേയ്മെന്റ് എങ്ങനെ ചെയ്യും? വഴികൾ അറിയാം

Published : Apr 18, 2023, 10:26 PM IST
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ യുപിഐ പേയ്മെന്റ് എങ്ങനെ ചെയ്യും? വഴികൾ അറിയാം

Synopsis

ഇന്റർനെറ്റ് കണെക്ടിവിറ്റി ഇല്ലെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമോ? ഈ മാര്ഗ്ഗങ്ങള് അറിഞ്ഞിരിക്കാം 

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പണം അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോൾ വളരെ എളുപ്പമാണ്. അതിനാൽ തന്നെ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ യുപിഐ ഇടപാടുകളിൽ വമ്പൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ യുപിഐ ഇടപാടുകൾക്ക് അതിന്റെതായ പരിമിതികൾ ഉണ്ടായിരുന്നു. ഇന്റർനെറ്റ് കണെക്ടിവിറ്റി ഇല്ലെങ്കിൽ ഇടപാടുകൾ മുൻപ് പരാജയപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ  യുപിഐ 123 പേ തൽക്ഷണ പേയ്‌മെന്റ് സംവിധാനത്തിന് കീഴിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയും പേയ്‌മെന്റ് നടത്താം. ഇന്റർനെറ്റ് കണക്ഷനില്ലാതെ നിങ്ങൾക്ക് എങ്ങനെ യുപിഐ പേയ്‌മെന്റുകൾ നടത്താമെന്ന് അറിയാം 

ഐ.വി.ആർ

മുൻകൂട്ടി നിശ്ചയിച്ച ഐ.വി.ആർ നമ്പറുകൾ (080 4516 3666, 080 4516 3581, 6366 200 200) ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇടപാട് ആരംഭിക്കാം.

മിസ്ഡ് കോൾ

വ്യാപാരിയുടെ സ്റ്റോറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകുക, നിങ്ങൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. ഇതിനായി കടയുടമയുടെ നമ്പറിൽ നിങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകാം,  നിങ്ങൾക്ക് 08071 800 800 എന്ന നമ്പറിൽ നിന്ന് ഒരു കോൾ ലഭിക്കും. തുടർന്ന്, പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ യുപിഐ പിൻ നൽകുക.

പ്രോക്സിമിറ്റി സൗണ്ട് അധിഷ്ഠിത സാങ്കേതികവിദ്യ

ഐ.വി.ആർ നമ്പർ 6366 200 200-ലേക്ക് വിളിച്ച് പേ ടു മർച്ചന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. വ്യാപാരിയുടെ ഉപകരണത്തിൽ നിങ്ങളുടെ ഫോൺ ടാപ്പ് ചെയ്‌ത ശേഷം, # അമർത്തുക. തുകയും യുപിഐ പിൻ നമ്പറും നൽകുക.

ഒരാൾ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുകയും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതിരിക്കുകയും ചെയ്‌താൽ, ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോണിൽ നിന്ന് യുഎസ്എസ്ഡി കോഡ് '*99#' ഡയൽ ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് കോഡ് ഡയൽ ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ