ലോകത്തിന് ആശ്വാസകരമായ തീരുമാനം ഉണ്ടായേക്കും, യുഎസ് -ചൈന 'തമ്മിലടി' അവസാനിച്ചേക്കും

By Web TeamFirst Published Nov 7, 2019, 5:23 PM IST
Highlights

അമേരിക്ക- ചൈന വ്യാപാര യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 0.7 ശതമാനവും എസ് ആന്റ് ഫ്യൂച്ചറുകൾ 0.5 ശതമാനമായും ഉയർന്നു. 

ദില്ലി: ചൈനയും അമേരിക്കയും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ചരക്കുതീരുവ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ്  അറിയിച്ചു. ഇതോടെ ലോകത്തെ ആകെ പ്രതിസന്ധിയിലാക്കി മുന്നോട്ട് പോകുന്ന വ്യാപാര യുദ്ധത്തിന് അവസാനമായേക്കും. 

ആദ്യഘട്ടത്തിൽ താരിഫ് ഇളവുകളുടെ കരാർ വരുന്ന ആഴ്ചകളിൽ ഒപ്പിടും. ഇത് എന്ന് എവിടെ വെച്ച് നടത്തുമെന്ന കാര്യത്തിലുള്ള ചർച്ചകൾ
പുരോഗമിക്കുന്നതേയൊള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക- ചൈന വ്യാപാര യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 0.7 ശതമാനവും എസ് ആന്റ് ഫ്യൂച്ചറുകൾ 0.5 ശതമാനമായും ഉയർന്നു. മറ്റ് ഓഹരികളും മെച്ചപ്പെട്ടു. യുവാൻ മൂല്യത്തിലും മുന്നേറ്റം ഉണ്ടായി. 

click me!