'അവരുടെ സമ്മര്‍ദ്ദം ഫലം കണ്ടു', ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് അമേരിക്ക നീട്ടിവച്ചു

By Web TeamFirst Published Aug 15, 2019, 5:14 PM IST
Highlights

ഈ വര്‍ഷം ഡിസംബര്‍ 15 വരെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കില്ലെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. 

ദില്ലി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകള്‍, സെല്‍ഫോണുകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെരുപ്പുകള്‍. തുണി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നത് അമേരിക്ക നീട്ടിവച്ചു. 

യുഎസിലെ വന്‍കിട ഇറക്കുമതി സ്ഥാപനങ്ങളും മാനുഫാക്ചറിംഗ് കമ്പനികളും ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം ഡിസംബര്‍ 15 വരെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കില്ലെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. 

click me!