'ഇതൊരു ഭരണഘടന പോലെ'; എഐ നിയന്ത്രിക്കാന്‍ വന്‍കിട കമ്പനികളുമായി കരാര്‍ ഒപ്പിട്ട് ട്രംപ്; ഡാറ്റാ സെന്ററുകള്‍ വ്യാപിപ്പിക്കും

Published : Sep 30, 2026, 02:25 PM IST
Donald Trump

Synopsis

എഐ സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രമുഖ ടെക് കമ്പനികളുമായി നിർണായക കരാറിലെത്തി. എഐ ടൂളുകൾ ഉപയോഗിച്ചുള്ള അനാവശ്യ കടന്നുകയറ്റങ്ങൾ തടയാനും സ്വതന്ത്ര ഓഡിറ്റിംഗ് നടത്താനും ഗൂഗിൾ, മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സമ്മതിച്ചു. എഐ ഏജന്റുകൾ നിയന്ത്രണം വിട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഇടപെടൽ.

എഐ സാങ്കേതികവിദ്യകളുടെ സുരക്ഷാ ആശങ്കകളും വ്യാപ്തിയും ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ, മേഖലയിലെ വന്‍കിട ടെക് കമ്പനികളുമായി നിര്‍ണായക കരാറിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എഐയുടെ സുരക്ഷിതമായ ഉപയോഗത്തിനായി മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ടെക് കമ്പനികള്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. അതേസമയം, വ്യാപകമായ പ്രാദേശിക എതിര്‍പ്പുകള്‍ നിലനില്‍ക്കെ തന്നെ എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ഡാറ്റാ സെന്ററുകള്‍ രാജ്യത്തുടനീളം വേഗത്തില്‍ വ്യാപിപ്പിക്കുമെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.

വൈറ്റ് ഹൗസില്‍ ലോകത്തിലെ പ്രമുഖ ടെക് കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കമ്പനികള്‍ പുറത്തുവിട്ട കരാര്‍ പ്രകാരം പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ധാരണയായിരിക്കുന്നത്.

1. എഐ സിസ്റ്റങ്ങള്‍ അവയുടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാന്‍ 'സ്വതന്ത്ര ഓഡിറ്റര്‍മാരുമായി' കമ്പനികള്‍ സഹകരിക്കും.

2. സാങ്കേതിക സംവിധാനങ്ങളിലേക്ക് അനാവശ്യമായ രീതിയില്‍ കടന്നുകയറാനോ ആക്‌സസ് ചെയ്യാനോ തങ്ങളുടെ എഐ ടൂളുകള്‍ ഉപയോഗിക്കില്ലെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു ഭരണഘടന പോലെയാണെന്നും ലോകത്തിലെ ഏറ്റവും പ്രമുഖരായ വ്യക്തികള്‍ ഇതില്‍ ഒപ്പുവെച്ചെന്നും ട്രംപ് പ്രതികരിച്ചു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മെറ്റാ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എന്‍വിഡിയ സിഇഓ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍എഐയുടെ ഗ്രെഗ് ബ്രോക്ക്മാന്‍, ആന്ത്രോപിക് സിഇഓ ഡാരിയോ അമോഡെയ് തുടങ്ങിയ ലോകത്തെ മുന്‍നിര കമ്പനി മേധാവികള്‍ പങ്കെടുത്തു.

എന്തുകൊണ്ട് ഈ ഇടപെടല്‍?

ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ ഏജന്റുകള്‍ നിയന്ത്രണം വിട്ട് മറ്റ് കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറിയതായിറിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ അടിയന്തര ഇടപെടല്‍.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ കുതിച്ചുകയറി സ്‍മാർട്ട്‌ഫോൺ വില; വാങ്ങാൻ ആളില്ല, വിൽപ്പനയിൽ വൻ ഇടിവ്
ഒരേ ബർഗറിന് വ്യത്യസ്‍ത വില; മക്‌ഡൊണാൾഡ്‍സിലും എഐയുടെ ‘ഇടപെടൽ’, ബിഗ് മാക്കിന് വ്യത്യസ്‍ത വിലകളെന്ന് റിപ്പോർട്ട്