കള്ളന്മാർ അമേരിക്കയിലേക്ക് കടത്തിയ 112 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരിച്ചുകിട്ടി

By Web TeamFirst Published Oct 29, 2021, 5:37 PM IST
Highlights

തിരികെ കിട്ടിയ 235 പുരാവസ്തുക്കളും ഇപ്പോൾ അമേരിക്കയിൽ തടവിൽ കഴിയുന്ന ആർട് ഡീലർ സുഭാഷ് കപൂറിൽ നിന്ന് കണ്ടെത്തിയതാണ്

മാൻഹാട്ടൻ: അമേരിക്ക 248 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകി. 15 ദശലക്ഷം ഡോളർ അഥവാ 112 കോടി രൂപയിലേറെ വിലമതിക്കുന്നതാണ് ഈ പുരാവസ്തുക്കൾ. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്‌വാളും അമേരിക്കയിലെ ഹോംലാന്റ് സെക്യുരിറ്റി ഇൻവസ്റ്റിഗേഷൻ ഡപ്യൂട്ടി സ്പെഷൽ ഏജന്റ് ഇൻ ചാർജ് എറിക് റോസൻബൽറ്റും പങ്കെടുത്ത യോഗത്തിലാണ് കൈമാറ്റം നടന്നത്.

കേന്ദ്രതീരുമാനം ഇരുട്ടടിയായി, പിന്നാലെ പിൻവലിച്ചു; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഐആർസിടിസി ഓഹരികൾ കരകയറുന്നു

12ാം നൂറ്റാണ്ടിൽ വെങ്കലത്തിൽ നിർമ്മിച്ച നടരാജ വിഗ്രഹമടക്കമുള്ള അമൂല്യ നിധികളാണ് ഇന്ത്യക്ക് തിരികെ കിട്ടിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിൽ നടന്ന വിവിധ ക്രിമിനൽ കേസ് അന്വേഷണങ്ങൾക്ക് ഒടുവിൽ കണ്ടെത്തിയതാണ് ഈ പുരാവസ്തുക്കൾ. 

ജി- 20 ഉച്ചകോടി; നരേന്ദ്ര മോദി റോമിലെത്തി, നാളെ മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ച

തിരികെ കിട്ടിയ 235 പുരാവസ്തുക്കളും ഇപ്പോൾ അമേരിക്കയിൽ തടവിൽ കഴിയുന്ന ആർട് ഡീലർ സുഭാഷ് കപൂറിൽ നിന്ന് കണ്ടെത്തിയതാണ്. സുഭാഷിന്റെ ഇടപാടുകളുടെ മുകളിൽ കുറേക്കാലമായി അമേരിക്കൻ ഏജൻസികളുടെ കണ്ണുണ്ടായിരുന്നു. ഇന്ത്യക്ക് പുറമെ കമ്പോഡിയ, ഇന്തോനേഷ്യ, മ്യാന്മർ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.

ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി; എയർടെല്ലിന് സങ്കടം; 923 കോടി കിട്ടില്ല

സുഭാഷും സംഘവും ചേർന്ന് കടത്തിയ 143 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ വസ്തുക്കളാണ് പിടിച്ചെടുത്തത്. 2015 ൽ പിടിയിലായ നയേഫ് ഹോംസിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തതാണ് മറ്റ് പുരാവസ്തുക്കൾ.

click me!