പാൻ പ്രവർത്തനരഹിതമാണോ? ഓരോ ഇടപാടിനും 10,000 രൂപ പിഴ നൽകണം, കർശന നടപടിയുമായി ആദായ നികുതി വകുപ്പ്

Published : Jun 14, 2025, 09:55 PM IST
pan card photo

Synopsis

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ, ഒരു വ്യക്തി പ്രവർത്തനരഹിതമായ പാൻ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ഇടപാടിനും വെവ്വേറെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു

ദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടുകൂടി നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാകും. പാനും ആധാറും ലിങ്ക് ചെയ്യേണ്ടതിൻ്റെ ആവശ്യകത ആദായനികുതി വകുപ്പ് എടുത്തു പറയുന്നുണ്ട്. ആധാറുമായി ഇതുവരെ പാൻ ബന്ധിപ്പിച്ചിട്ടില്ലാത്തവരും സാമ്പത്തിക ഇടപാടുകളിൽ അത് ഉപയോഗിക്കുന്നവരുമായവർക്ക് ഇപ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 272B പ്രകാരം കർശന നടപടി നേരിടേണ്ടിവരും. ഈ വകുപ്പ് പ്രകാരം, അത്തരം ഓരോ ഇടപാടിനും 10,000 വരെ പിഴ ചുമത്താം.

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ, ഒരു വ്യക്തി പ്രവർത്തനരഹിതമായ പാൻ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ഇടപാടിനും വെവ്വേറെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുക, ഓഹരികളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുക, സ്വത്ത് വാങ്ങുക, വായ്പയ്ക്ക് അപേക്ഷിക്കുക, ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുക തുടങ്ങിയ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.

എങ്ങനെയാണ് ഒരു പാൻ പ്രവർത്തനരഹിതമാകുന്നത്?

പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അത് പ്രവർത്തനരഹിതമായി കണക്കാക്കും. ഇത്തരമൊരു സാഹചര്യത്തിൽ, ഈ പാൻ ഉപയോഗിച്ച് ഒരാൾ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ, അത് നിയമലംഘനമായി കണക്കാക്കും.

ആരൊക്കെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യണം?

അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഒഴികെ ഇന്ത്യൻ പൗരനായ എല്ലാവരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.

നിങ്ങളുടെ പാൻ കാർഡ് ഇതിനകം ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും? അതിനായി ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാം

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/).

"ക്വിക്ക് ലിങ്കുകൾ" എന്നതിന് താഴെയുള്ള "ലിങ്ക് ആധാർ സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.

പാൻ, ആധാർ നമ്പർ എന്നിവ നൽകി "ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക" ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ "പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കാർഡുകൾ ലിങ്ക് ചെയ്‌താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം