തമിഴ്നാട്ടിൽ വില കുറവ്, പക്ഷേ കേരളത്തിൽ ഓണ ദിവസങ്ങളിൽ പച്ചക്കറിവില കൂട്ടാൻ നീക്കവുമായി ഇടനിലക്കാർ

By Web TeamFirst Published Aug 25, 2023, 10:38 AM IST
Highlights

മഴ ചതിച്ചതിനാൽ ഉൽപ്പാദനം കുറവുണ്ടെങ്കിലും ഓണക്കാലത്ത് പച്ചക്കറിക്ക് ക്ഷാമമുണ്ടാകില്ലെന്നാണ് തമിഴ്നാട്ടിലെ കർഷകരും കച്ചവടക്കാരും പറയുന്നത്.

ഇടുക്കി : ഓണക്കാലമെത്തിയെങ്കിലും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ് നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് ഇതുവരെ കാര്യമായി വില ഉയർന്നിട്ടില്ല. എന്നാൽ തിരുവോണമടുക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ പരമാവധി വില ഉയർത്താനുളള ശ്രമത്തിലാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാ‍രും.

ഒരു മാസം മുമ്പ് കേരളത്തിൽ വിലയുടെ കാര്യത്തിൽ സൂപ്പർ സ്റ്റാറായിരുന്ന തക്കാളിക്ക് തമിഴ്നാട്ടിൽ വിലകുറഞ്ഞു. മഴ ചതിച്ചതിനാൽ ഉൽപ്പാദനം കുറവുണ്ടെങ്കിലും ഓണക്കാലത്ത് പച്ചക്കറിക്ക് ക്ഷാമമുണ്ടാകില്ലെന്നാണ് തമിഴ്നാട്ടിലെ കർഷകരും കച്ചവടക്കാരും പറയുന്നത്.

ശ്രദ്ധിക്കുക, വരുന്നത് തുടര്‍ച്ചയായ 5 ദിവസത്തെ ബാങ്ക് അവധി, സെപ്തംബറിൽ 9 അവധികൾ

ഓണത്തിന് നല്ല വില പ്രതീക്ഷിച്ച് കർഷകർ നട്ടു നനച്ചു വളർത്തിയ പച്ചക്കറികളെല്ലാം ചന്തകളിലേക്ക് എത്തിത്തുടങ്ങി. മലയാളിക്ക് ഏറെ ആവശ്യമുള്ള പച്ചമുളകും മുരിങ്ങക്കയും പയറും തക്കാളിയും പടവലവുമൊക്കെ ആവശ്യത്തിന് മാ‍ർക്കറ്റുകളിലേക്കെത്തുന്നുണ്ട്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്നത് ഓണക്കാലത്താണ്. അതിനാൽ വില ഉയർത്താമെന്നാണ് ഇടനിലക്കാരുടെ നിലപാട്. എന്നാൽ ഈ വിലയൊന്നും കൃഷിയിടത്തിലിറങ്ങി കഷ്ടപ്പെട്ട കർഷകർക്ക് കിട്ടില്ലെന്നാണ് യാഥാർത്ഥ്യം. 

 

 


 

click me!