വിജയ് മല്ല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ കോടതി

Published : Jul 26, 2021, 11:45 PM ISTUpdated : Jul 26, 2021, 11:55 PM IST
വിജയ് മല്ല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ കോടതി

Synopsis

ഇന്ത്യയിലേക്ക് മല്യയെ തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ തന്നെ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്. 

ദില്ലി: വായ്പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നും 65കാരനായ വിജയ് മല്യ. തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്. 

വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ