വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

Published : Sep 22, 2023, 02:15 PM IST
വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

Synopsis

ടാറ്റയുടെ സ്റ്റാർബക്‌സ്, നെസ്‌കഫേ,  ബ്രൂ, കഫേ കോഫി ഡേ എന്നിവയുമായി മത്സരിച്ച് കോടികൾ കൊയ്യുന്ന വിരാട് കോലിയുടെ ബിസിനസ് പങ്കാളി

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കായിക രംഗത്ത് മാത്രമല്ല ബിസിനസ്സിൽ കൂടി വെന്നിക്കൊടി പാറിച്ച വ്യക്തിയാണ്. ഒന്നിലധികം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഒരു ബിസിനസുകാരൻ കൂടിയാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ഏറ്റവും വിജയകരമായ ബിസിനസ്സ് പങ്കാളികളിൽ ഒരാളാണ് റേജ് കോഫിയുടെ സിഇഒ ആയ ഭരത് സേത്തി.

ഇന്ത്യയിലെ മുൻനിര ബ്രാൻഡായ നെസ്‌കഫേ, ബ്രൂ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർബക്‌സ് തുടങ്ങിയ പ്രമുഖ കോഫി നിർമ്മാതാക്കൾക്ക് ഇപ്പോൾ കടുത്ത മത്സരമാണ് ഭരത് സേത്തിയുടെ  റേജ് കോഫി നൽകുന്നത്.  മേഡ് ഇൻ ഇന്ത്യ കോഫി ബ്രാൻഡായ റേജ് കോഫിയുടെ  സ്ഥാപകനും സിഇഒയുമാണ് ഭാരത് സേത്തി. .

ALSO READ: ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

ഭരത് സേത്തി സംരംഭ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്, ജനപ്രിയ കലാകാരന്മാരുടെയും ഗായകരുടെയും പോസ്റ്ററുകൾ വിൽക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമായ പോസ്റ്റർ ഗല്ലി എന്ന സംരഭത്തിലൂടെയാണ്. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് തുടർ പഠനത്തിനായി കോർണൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. 

തുടർന്ന് നിരവധി ഫുഡ് ആൻഡ് ബിവറേജസ് കമ്പനികളിൽ നിക്ഷേപിച്ച ശേഷം, അദ്ദേഹം സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു, വൈവിധ്യമാർന്ന രുചികളും പാക്കേജിംഗും ബ്രാൻഡിംഗും കാരണം റേജ് കോഫി വളരെ പെട്ടന്ന് തന്നെ ഇന്ത്യയിലുടനീളം പ്രാധാന്യം നേടി.

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

ഇന്ത്യയിലുടനീളമുള്ള 2500-ലധികം സ്റ്റോറുകളിൽ റേജ് കോഫി ഉണ്ട്. വളർന്നുവരുന്ന ഈ സംരംഭം ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ശ്രദ്ധയിൽപെട്ടതോടെ അദ്ദേഹം കമ്പനിയിൽ നിക്ഷേപം നടത്തി. തുടർന്ന് റേജ് കോഫിയുടെ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി മാറി.  

2023-24 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപ വരുമാനം നേടാനാണ്  റേജ് കോഫി ലക്ഷ്യമിടുന്നത്. 180 കോടി രൂപയാണ് റേജ് കോഫിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം എന്നാണ് റിപ്പോർട്ട്. സ്റ്റാർബക്സ് കോഫിയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ഇന്ത്യൻ ബ്രാൻഡുകളായ  ബ്രൂ, കഫേ കോഫി ഡേ എന്നിവയ്ക്ക് കടുത്ത മത്സരം നൽകുകയുമാണ് റേജ് കോഫി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ