Asianet News MalayalamAsianet News Malayalam

ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താൽകാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്റ്റീൽ ബിസിനസിൽ ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് കാനഡ. 

India and Canada crisis JSW Steel slows process to buy stake in Canada Teck coal unit apk
Author
First Published Sep 22, 2023, 12:21 PM IST

ദില്ലി: ഇന്ത്യ കാനഡ തർക്കം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാക്കുന്നു. കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താൽകാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ് മെല്ലെയാക്കിയത് 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്റ്റീൽ ബിസിനസിൽ ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് കാനഡ. ഓസ്‌ട്രേലിയ, റഷ്യ, അമേരിക്ക എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങൾ.

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീലും  ടെക്കും തമ്മിലുള്ള  ഓഹരി വിൽപ്പനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം കുറയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും എന്നാണ് ടെക്ക് റിസോഴ്‌സ് അഭിപ്രായപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. മൂല്യനിർണ്ണയത്തിനുള്ള പേപ്പർവർക്കുകൾ ഞങ്ങൾ ചെയ്യുന്നു, ബാങ്കുകളുമായി സംസാരിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

റോയിട്ടേഴ്‌സ് റിപ്പോർട്ടിനെ തുടർന്ന് ടെക്കിന്റെ ഓഹരി വില 4.4 ശതമാനം ഇടിഞ്ഞു.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ

ജൂണിൽ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ ഒരു സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദില്ലിയും ഒട്ടാവയും പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന്, കാനഡയിലെ കോൺസുലേറ്റുകളിലെ ജീവനക്കാർക്കുള്ള സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്നലെ അറിയിച്ചു. 

ഓഹരി വിപണിയിൽ നേരിയ പുരോഗതി 

നാലാം ദിവസവും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ നേരിയ പുരോഗതി ഇപ്പോൾ വിലയിരുത്തുന്നുണ്ട്. ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ് ഇപ്പോഴുള്ളത്. 
ആരംഭത്തിൽ സെൻസെക്സ് ഇന്ന് 100 പോയന്‍റിലേറെ താഴ്ന്നു. അന്താരാഷ്ട്ര സാഹചര്യവും വിദേശ നിക്ഷേപകർ പിന്മാറുന്നതും വിപണിക്ക് തിരിച്ചടിയായി. മൂന്ന് ദിവസത്തിനിടെ വിപണിയിലെ നഷ്ടം 5 ലക്ഷം കോടിയിലേറെയാണെന്നാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios