വിസ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

Web Desk   | Asianet News
Published : Sep 04, 2021, 01:02 PM ISTUpdated : Sep 04, 2021, 01:09 PM IST
വിസ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

Synopsis

നാഷനല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. 

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തുടക്കത്തില്‍  ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ  യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനത്തില്‍ തുടങ്ങുന്നു.

ഇത് കൂടാതെ  ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്‍റുകള്‍, ഐനോക്സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംപ്ലിമെന്‍ററി മെംബര്‍ഷിപ്പ് പദ്ധതികള്‍, റസ്റ്റോറന്‍റ് ബില്ലുകളില്‍ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ്, ഇന്ത്യയിലൂടനീളം പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ്, എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് ആക്സസ് തുടങ്ങി നിരവധി ഓഫറുകളാണ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭിക്കുക.

വെറും മൂന്ന് ക്ലിക്കിലൂടെ ഉടനടി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാവുന്ന 'ഡിജിറ്റല്‍ ഫസ്റ്റ്' സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം, അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് കിട്ടുന്നതിന് മുന്‍പായി തന്നെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈല്‍ വഴി കാർഡിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.  

നാഷനല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകൾ അവതരിപ്പിക്കാനും ബാങ്ക് പദ്ധതിയിടുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്