2031ലെ വ്യവസായ കേരളം എങ്ങനെ ആയിരിക്കണം? വ്യവസായ വകുപ്പ് വിഷൻ 2031 സെമിനാർ നാളെ

Published : Oct 22, 2025, 05:58 PM IST
kdisc

Synopsis

സംസ്ഥാന രൂപീകരണത്തിൻ്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന 2031 ൽ കേരളം എങ്ങനെയാകണമെന്ന് വിഭാവനം ചെയ്തുകൊണ്ടുള്ള കാഴ്ചപ്പാടും കർമ്മപദ്ധതിയും രൂപീകരിക്കുന്നതിനായാണ് സെമിനാർ.

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാർ നാളെ രാവിലെ 10 മുതൽ തിരുവനന്തപുരം കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടക്കും. സംസ്ഥാന രൂപീകരണത്തിൻ്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന 2031 ൽ കേരളം എങ്ങനെയാകണമെന്ന് വിഭാവനം ചെയ്തുകൊണ്ടുള്ള കാഴ്ചപ്പാടും കർമ്മപദ്ധതിയും രൂപീകരിക്കുന്നതിനായാണ് സെമിനാർ. 2031ലെ വ്യവസായ കേരളം എങ്ങനെ ആയിരിക്കണം എന്ന് കാഴ്ചപ്പാട് സ്വരൂപിക്കുന്ന വിശദമായ ചർച്ച സെമിനാറിൽ നടക്കുമെന്നും 2031 ലേക്കുള്ള ഭാവി പരിപാടിക്ക് രൂപം നൽകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു

കേരളത്തിൽ പുതിയൊരു വ്യവസായ ഭൂമിക ഉദയം ചെയ്യുകയും രാജ്യത്തെ നിക്ഷേപ ലക്ഷ്യ കേന്ദ്രങ്ങളിൽ ഒന്നാം നിരയിലേക്ക് വളരുകയും ചെയ്ത സാഹചര്യത്തിൽ വ്യവസായ മേഖലയിലെ അജണ്ടക്ക് പുതുരൂപം നൽകുന്നത് ലക്ഷ്യമിട്ടുള്ള ആശയരൂപീകരണമാണ് സെമിനാറിൽ നടക്കുക. ജ്ഞാന സമ്പദ്ഘടനയുടേയും സൂര്യോദയ മേഖലകളിലെ വളർച്ചയുടേയും അന്താരാഷ്ട്ര മാതൃകയായി കേരളത്തെ രൂപപ്പെടുത്തും. പൊതു- പരമ്പരാഗത മേഖലകളെ ആധുനികീകരിച്ച് മത്സരക്ഷമമാക്കി സംരക്ഷിക്കുന്ന കേരളത്തിൻ്റെ വേറിട്ട വളർച്ചാ വഴി ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുൾപ്പെടെ സമഗ്രമായ കർമ്മപദ്ധതിയാണ് രൂപപ്പെടുത്തുക.

രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷതവഹിക്കും. വ്യവസായ മന്ത്രി പി രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ബി പി സി എൽ ചെയർമാൻ സഞ്ജയ് ഖന്ന, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് എന്നിവർ സംസാരിക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം11.30 ന് 'വിഷൻ 2031: റോഡ് മാപ്പ് ഫോർ റെസ്പോൺസിബിൾ ഗ്രോത്ത് ആൻ്റ് ഇന്നവേഷൻ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. കെയ്ൻസ് ടെക്നോളജീസ് സി.ഇ.ഒ രമേഷ് കണ്ണൻ, വെസ്റ്റേൺ ഇന്ത്യ എം.ഡി പി.കെ മായൻ മൊഹമ്മദ്, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, ഡെൻ്റ് കെയർ സി.ഇ.ഒ ജോൺ കുര്യാക്കോസ്, നെസ്റ്റ് സി.ഇ. ഒ നസ്നീൻ ജഹാംഗീർ തുടങ്ങിയവർ സംസാരക്കും. എ.പി.എം മുഹമ്മദ് ഹനീഷ് മോഡറേറ്ററാകും.

ഇതോടൊപ്പം 3 വിഷയങ്ങളിൽ സമാന്തര സെഷനുകൾ ചേർന്ന് ചർച്ച നടത്തും. 'പൊതുമേഖല 2.0 - അടുത്ത ഘട്ട വ്യവസായ വളർച്ചയെ ശക്തിപ്പെടുത്തൽ', 'പരമ്പരാഗ വ്യവസായങ്ങൾ, പുതിയ മൂല്യ ശൃംഖല 2031', 'സൂക്ഷ്മ സംരംഭങ്ങളിൽ നിന്ന് ശക്തമായ സംരംഭങ്ങളിലേക്ക്: വ്യവസായ ഭാവിക്കായി എം.എസ്.എം.ഇ കളെ പുനർ വിഭാവനം ചെയ്യൽ' എന്നീ വിഷയങ്ങളിലാണ് സമാന്തര സെഷനുകൾ നടക്കുക. ചർച്ചകളിൽ അതത് മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവർ പങ്കെടുക്കും.

ഉച്ചക്ക് ശേഷം 3.30 ന് ചേരുന്ന സമാപന സമ്മേളനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്പൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനാകും. വ്യാവസായ മന്ത്രി പി.രാജീവ് ഭാവിയിലേക്കുള്ള രൂപരേഖ അവതരിപ്പിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്