ടാറ്റ ടച്ച്: വിസ്താര, എയർ ഇന്ത്യ, എയർ ഏഷ്യാ ആഭ്യന്തര വിമാനസർവീസുകൾക്ക് 'നല്ലപേര്'

Published : Nov 23, 2022, 04:33 AM ISTUpdated : Nov 23, 2022, 04:40 AM IST
 ടാറ്റ ടച്ച്: വിസ്താര, എയർ ഇന്ത്യ, എയർ ഏഷ്യാ ആഭ്യന്തര വിമാനസർവീസുകൾക്ക് 'നല്ലപേര്'

Synopsis

സർക്കാരിന് കീഴിലായിരുന്നപ്പോൾ കൃത്യസമയം പാലിക്കുന്ന കാര്യത്തിൽ എന്നും അപവാദമായിരുന്ന നിലയിൽ നിന്നാണ് വൻ മാറ്റം.  ഡിജിസിഎ പുറത്തുവിടുന്ന പ്രതിമാസ ഓൺ ടൈം പെർഫോമൻസ് കണക്കിൽ ഏറ്റവും താഴത്തായിരുന്നു മുൻപ് എയർ ഇന്ത്യ.

ദില്ലി: ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ എയർ ഇന്ത്യയെ സമയക്രമം പാലിക്കുന്ന കാര്യത്തിൽ മുന്നിലെത്തിച്ചിരിക്കുകയാണ്
ടാറ്റ. സർക്കാരിന് കീഴിലായിരുന്നപ്പോൾ കൃത്യസമയം പാലിക്കുന്ന കാര്യത്തിൽ എന്നും അപവാദമായിരുന്ന നിലയിൽ നിന്നാണ് വൻ മാറ്റം.  ഡിജിസിഎ പുറത്തുവിടുന്ന പ്രതിമാസ ഓൺ ടൈം പെർഫോമൻസ് കണക്കിൽ ഏറ്റവും താഴത്തായിരുന്നു മുൻപ് എയർ ഇന്ത്യ.

2022 ഒക്ടോബർ മാസത്തെ കണക്കിൽ ടാറ്റ കമ്പനിയുടെ കീഴിലുള്ള മൂന്ന് വിമാനക്കമ്പനികളാണ് ആദ്യ മൂന്ന് സ്ഥാനത്തെത്തിയത്. എയർ ഇന്ത്യ 90.8 ശതമാനം സമയ നിഷ്ഠ പാലിച്ച് ഒന്നാമതെത്തി. വിസ്താരയും എയർ ഏഷ്യയും 89.1 ശതമാനം സമയക്രമം പാലിച്ച് രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു കാലത്ത് ഈ കണക്കിൽ മുന്നിലായിരുന്ന ഇന്റിഗോ എയർലൈൻസ്, 87.5 ശതമാനം സമയ നിഷ്ഠ പാലിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ടാറ്റയുടെ നാലാമത്തെ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര സർവീസുകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

നിശ്ചയിച്ച സമയം കഴിഞ്ഞ് 15 മിനിറ്റിൽ പുറപ്പെടുന്ന സർവീസുകളെയാണ് സമയക്രമം പാലിക്കുന്ന ഗണത്തിൽ ഉൾപ്പെടുത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ സമയക്രമം നോക്കിയാണ് ഈ പട്ടിക ഡിജിസിഎ പുറത്തിറക്കുന്നത്.

Read Also: സമസ്ത മേഖലയിലും മുന്നേറും, കൂടുതൽ തൊഴിലവസരങ്ങളും; ഇന്ത്യയ്ക്ക് വൻ നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി