സ്വകാര്യവത്കരണം കാത്തിരിക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ വിആർഎസ് വന്നേക്കും

Web Desk   | Asianet News
Published : Jun 08, 2021, 10:18 PM ISTUpdated : Jun 08, 2021, 10:25 PM IST
സ്വകാര്യവത്കരണം കാത്തിരിക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ വിആർഎസ് വന്നേക്കും

Synopsis

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെല്ലാം സ്വകാര്യവത്കരണത്തിനുള്ള പരിഗണനാ പട്ടികയിലുണ്ട്. 

ദില്ലി: സ്വകാര്യവത്കരണം കാത്തിരിക്കുന്ന രണ്ട് പൊതുമേഖലാ ബാങ്കുകൾ വിആർഎസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കുകയും അതിലൂടെ കൂടുതൽ ലാഭകരമായി ബാങ്കുകൾ വിൽക്കാനുമാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോഴാണ് നിർമല സീതാരാമൻ ബാങ്കുകളുടെ സ്വകാര്യ വത്കരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ വിആർഎസ് പ്ലാൻ ജീവനക്കാർക്ക് ഏറെ ആകർഷകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച സാമ്പത്തിക പാക്കേജോടെ നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിക്കുന്നത്. 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെല്ലാം സ്വകാര്യവത്കരണത്തിനുള്ള പരിഗണനാ പട്ടികയിലുണ്ട്. ഡിസ്ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിലെ സെക്രട്ടറിമാരുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ വിഷയത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ റിസർവ് ബാങ്കും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം