കോർപ്പറേറ്റ് നികുതി എന്താണെന്നറിയാം; യുഎഇ പ്രവാസികളെയും സംരംഭകരെയും കുഴയ്ക്കുമോ?

Published : May 19, 2022, 04:25 PM ISTUpdated : May 19, 2022, 04:29 PM IST
കോർപ്പറേറ്റ് നികുതി എന്താണെന്നറിയാം; യുഎഇ പ്രവാസികളെയും സംരംഭകരെയും കുഴയ്ക്കുമോ?

Synopsis

എന്താണ് കോർപ്പറേറ്റ് നികുതി? കോർപ്പറേറ്റ് നികുതി ഏർപ്പെടുന്നതോടെ അത് പ്രവാസികളെയും യുഎഇയിലെ സംരംഭകരേയും ബാധിക്കുമോ? നിരവധി ചോദ്യങ്ങളാണ് കോർപ്പറേറ്റ് നികുതി നടപ്പിലാക്കുമെന്ന യുഎഇ ഗവണ്മെന്റിന്റെ പ്രഖ്യാപനത്തിനുശേഷം ഉയർന്നു വരുന്നത്. 

കോർപ്പറേറ്റ് നികുതികൾ 2023 ജൂൺ മുതൽ നടപ്പാക്കുമെന്ന് യുഎഇ വ്യക്തമാക്കി കഴിഞ്ഞു. എന്താണ് കോർപ്പറേറ്റ് നികുതി? കോർപ്പറേറ്റ് നികുതി ഏർപ്പെടുന്നതോടെ അത് പ്രവാസികളെയും യുഎഇയിലെ സംരംഭകരേയും ബാധിക്കുമോ? നിരവധി ചോദ്യങ്ങളാണ് കോർപ്പറേറ്റ് നികുതി നടപ്പിലാക്കുമെന്ന യുഎഇ ഗവണ്മെന്റിന്റെ പ്രഖ്യാപനത്തിനുശേഷം ഉയർന്നു വരുന്നത്. 

എന്താണ് കോർപ്പറേറ്റ് നികുതി? 

ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. നികുതിക്ക് വിധേയരായ ബിസിനസ്സ് ഉടമകൾ അറ്റാദായത്തിന്റെ ഒരു ഭാഗം നികുതിയായി അടയ്ക്കണം. 

Read Also : Gold price today : താഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില

കോർപ്പറേറ്റ് നികുതി പ്രവാസികളെയും സംരംഭകരെയും എങ്ങനെ സഹായിക്കുന്നു?

യുഎഇയിൽ ബിസിനസ്സ് നടത്തുന്ന പ്രവാസികൾക്ക് അടുത്ത വർഷം ജൂൺ മുതൽ കോർപ്പറേറ്റ് നികുതി ബാധകമാണ്.ഇത് വ്യക്തികൾക്കും അവരുടെ വരുമാനത്തിനും മേലുള്ള നികുതിയല്ല എന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പൊതുമേഖലയിൽ നിന്നോ സ്വകാര്യ മേഖലയിൽ നിന്നോ ഒരു വ്യക്തിക്ക് ലഭിക്കുന്ന വരുമാനത്തിന് കോർപ്പറേറ്റ് നികുതി ബാധകമല്ല എന്നാണ് ഇതിനർത്ഥം.

എങ്ങനെയാണ് ഈ തരത്തിലുള്ള നികുതി ഉണ്ടായത്?

വിദേശ ബിസിനസ്സ് ഉടമകളെയും അവരുടെ നിക്ഷേപത്തെയും ആകർഷിക്കുന്നതിനായി നിരവധി വർഷങ്ങളായി യുഎഇ പോലുള്ള ഗൾഫ് സമ്പദ്‌വ്യവസ്ഥകൾ ഏറ്റവും കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. മേഖലയിലെ മറ്റ് മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് സുതാര്യമായ നികുതി വ്യവസ്ഥകൾ കാരണം യുഎഇ വിദേശ നിക്ഷേപത്തിനുള്ള മികച്ച വിളയിടമായി തുടരുന്നു. എന്നാൽ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനായി നിലവിൽ വിവിധ പരിഷ്‌കാരങ്ങൾ യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്നു. യുഎഇ പോലെ, ഗൾഫിലെ മറ്റ് പല രാജ്യങ്ങളിലും നികുതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

Read Also : ചൈനീസ് വിപണിയെ ലക്ഷ്യമാക്കി 1.27 ലക്ഷത്തിന്‍റെ കുട! പ്രത്യേകതകള്‍ ഇവയാണ്

കോർപ്പറേറ്റ് നികുതി എങ്ങനെയാണ് വാറ്റിൽ നിന്ന് വ്യത്യസ്തമാകുന്നത്?

ആഗോളതലത്തിൽ തന്നെ  മിക്ക രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സ് നികുതിയാണ്. നികുതികൾ പൊതുവെ സർക്കാരുകളെ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും പൊതുചെലവുകൾ നടത്തുന്നതിനും സഹായിക്കുന്നു. അതേസമയം  കോർപ്പറേറ്റ് നികുതി പോലുള്ള പ്രത്യക്ഷ നികുതികളും വാറ്റ്, എക്സൈസ് നികുതി പോലുള്ള പരോക്ഷ നികുതികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

കോർപ്പറേറ്റ് നികുതി ഒരിക്കലും ഒരു ഉത്പന്നത്തിന്റെ മുകളിൽ വരുന്ന പരോക്ഷ നികുതി അല്ല. വാറ്റ്, എക്സൈസ് നികുതി എന്നിവ ഉപഭോക്താവ് നൽകുന്ന നികുതികളാണ്. അത് ഉത്പന്നത്തിന്റെയോ വസ്തുക്കളുടെയോ മുകളിൽ നൽകുന്നതാണ്. 

യുഎഇക്ക് മുമ്പ് മറ്റ് രാജ്യങ്ങളിൽ കോർപ്പറേറ്റ് നികുതിയുണ്ടോ? 

യുഎഇയെ കൂടാതെ, ആറ് ജിസിസി രാജ്യങ്ങളിൽ നാലെണ്ണത്തിലും കോർപ്പറേറ്റ് നികുതി വ്യവസ്ഥകളുണ്ട്, ഖത്തറിൽ 10 ശതമാനം മുതൽ കോർപ്പറേറ്റ് നികുതിയുണ്ട്. കുവൈറ്റിലും ഒമാനിലും 15 ശതമാനം മുതലും സൗദി അറേബ്യയിൽ 20 ശതമാനവും കോർപ്പറേറ്റ് നികുതിയുണ്ട്. 

യുഎഇയിലെ ബിസിനസുകളെ ബാധിക്കാൻ തുടങ്ങുക?

2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന വ്യവസായങ്ങൾക്കായിരിക്കും  യുഎഇ കോർപ്പറേറ്റ് നികുതി ചുമത്തുക. 2023 ജൂണിന്‌ ശേഷമുള്ള സാമ്പത്തിക വര്ഷങ്ങളിലെല്ലാം വ്യവസായ ആദായത്തിന്റെ ഒരു വിഹിതം നികുതിയായി നൽകണം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം