ആഡംബര ലേബൽ ആയ ഗൂച്ചിയും സ്‌പോർട്‌സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുടയുടെ വില 1.27  ലക്ഷം രൂപയാണ്. 

ഡംബര ലേബൽ ആയ ഗൂച്ചിയും സ്‌പോർട്‌സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുട ചൈനീസ് വിപണിയിലേക്ക്. 1,644 ഡോളറാണ് ആഡംബര ഭീമന്മാർ ചേർന്ന് നിർമ്മിച്ച ഈ കുടയുടെ വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാൽ വാട്ടർ പ്രൂഫിങ് പോലുമില്ലാത്ത ഈ കുട മഴയത്ത് ഉപയോഗിക്കാൻ സാധിക്കുന്നതല്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. 

കൺസൾട്ടൻസി ബെയിൻ ആൻഡ് കമ്പനിയുടെ ഗവേഷണമനുസരിച്ച്, 2025-ഓടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിപണിയായി മാറാൻ പോകുന്ന ചൈനയിൽ ആഡംബര ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡുണ്ട്. എന്നാൽ "സൺ അംബ്രല്ല" എന്ന ലേബലിൽ കുടയുടെ ചിത്രങ്ങൾ ഓൺലൈനിൽ വന്നതു മുതൽ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകമായി. ജൂൺ 7 ന് വിപണിയിലേക്കെത്തുന്ന കുടയെ ഇതിനകം തന്നെ വിപണി തള്ളിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

Scroll to load tweet…

മഴയത്ത് ഉപയോഗിക്കാൻ സാധിക്കാത്ത ഈ കുടയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ ഹാഷ്‌ടാഗുകൾ നിറഞ്ഞു. 140 ദശലക്ഷത്തിലധികം പേരാണ് കുടയ്ക്കെതിരെ കമന്റുകളുമായി എത്തിയത്. 

അഡിഡാസിന്റെയും ഗുച്ചിയുടെയും ഈ കുട മഴയെ തടയില്ല, പകരം സൂര്യനിൽ നിന്നും സംരക്ഷണം നൽകും. ഫാഷൻ പ്രോഡക്റ്റ് എന്ന രീതിയിലാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം. മരത്തിൽ കൊത്തിയെടുത്ത ബിർച്ച്-വുഡ് ഹാൻഡിൽ ആണ് ഈ കുടയുടെ പ്രത്യേകത. രണ്ട് ബ്രാൻഡുകളുടെയും ലോഗോകൾ സംയോജിപ്പിച്ച് G- ആകൃതിയിലുള്ള ഹാൻഡിൽ ആണിത്. പച്ചയും ചുവപ്പും നിറം ചേർന്ന് പ്രിന്റ് ഡിസൈനിൽ വരുന്ന ഈ കുട ഇറ്റലിയിൽ നിർമ്മിച്ചതാണ്.