75 കോടി ശമ്പളം ഉപേക്ഷിച്ച് സന്യാസത്തിലേക്ക്; മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിലെ പ്രധാനി, ആരാണ് പ്രകാശ് ഷാ?

Published : Jun 28, 2025, 04:21 PM IST
Mukesh Ambani Aide Prakash Shah

Synopsis

റിലയൻസിൽ വൈസ് പ്രസിഡന്റായിരുന്നു പ്രകാശ് ഷാ. കമ്പനിയുടെ പ്രധാനപ്പെട്ട കാര്യങ്ങളിൽ വരെ തീരുമാനമെടുത്തിരുന്നു പ്രകാശ് ഷാ.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ജീവനക്കാരനും അടുത്ത സഹായിയുമായ വ്യക്തി ജോലി ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചത് എത്രപേർക്ക് അറിയാം? 75 കോടി രൂപ ശമ്പളം വേണ്ടെന്ന് വെച്ചാണ് റിയലൻസിൻ്റെ ഉന്നത ഉദ്ദ്യോ​ഗസ്ഥനായ പ്രകാശ് ഷാ ദീക്ഷ സ്വീകരിച്ചുകൊണ്ട് സമാധാനത്തിന്റെയും ആത്മീയതയുടെയും ജീവിതം സ്വീകരിച്ചു. ആരാണ് പ്രകാശ് ഷാ?

റിലയൻസിൽ വൈസ് പ്രസിഡന്റായിരുന്നു പ്രകാശ് ഷാ. കമ്പനിയുടെ പ്രധാനപ്പെട്ട കാര്യങ്ങളിൽ വരെ തീരുമാനമെടുത്തിരുന്നു പ്രകാശ് ഷാ. വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്ത പ്രകാശ് ഷായുടെ ആത്മീയ ജീവതത്തിലേക്കുള്ള ചുവടുവെയ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ആത്മീയ ജീവിതം സ്വീകരിക്കാനുള്ള ഷായുടെ തീരുമാനം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. വർഷങ്ങളായി ജൈന തത്ത്വചിന്തയിലും ആത്മീയതയിലും അദ്ദേഹത്തിന് ആഴത്തിലുള്ള താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത ആളുകൾ പറയുന്നു. പ്രകാശ് ഷായോടൊപ്പം ഭാര്യ നൈൻ ഷായും ദീക്ഷ സ്വീകരിച്ചുകൊണ്ട് സമാധാനത്തിന്റെയും ആത്മീയ ജീവിതം സ്വീകരിച്ചിട്ടുണ്ട്.

ഐഐടി ബോംബെയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രകാശ് ഷാ ഒരു കെമിക്കൽ എഞ്ചിനീയറാണ്. കോർപ്പറേറ്റ് സ്ഥാനങ്ങളിലൂടെയുള്ള ഉയർച്ചയ്ക്കിടെ, പെറ്റ്കോക്ക് മാർക്കറ്റിംഗ്, ജാംനഗർ പെറ്റ്കോക്ക് ഗ്യാസിഫിക്കേഷൻ തുടങ്ങിയ നിർണായക പദ്ധതികൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു