ബജറ്റ് പൊതിയാൻ ചുവന്ന തുണി ഉപയോഗിക്കുന്നത് എന്തിന്? കാരണം ഇതോ

By Web TeamFirst Published Jan 26, 2024, 2:19 PM IST
Highlights

2019 ന് മുൻപ് ബഡ്ജറ്റ് രേഖകൾ ബ്രീഫ്‌കേസിലായിരുന്നു കൊണ്ടുപോയിരുന്നത്. ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം തുടരുകയായിരുന്നു പിന്നീടുള്ള സർക്കാരുകൾ ചെയ്തത്.

ക്രേന്ദ്ര  ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം  ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. എന്ന് മുതലാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാൻ തുടങ്ങിയത്? 

അഞ്ച് വർഷം മുമ്പ്, തൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരണത്തിൽ തന്നെ, ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാരമ്പര്യങ്ങൾ ലംഘിച്ചിട്ടുണ്ട്. 2019 ൽ കേന്ദ്ര ബജറ്റ് ബ്രീഫ്‌കേസിൽ കൊണ്ടുപോകുന്നതിനുപകരം, ചുവന്ന തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാൻ ആരംഭിച്ചു. 

2019 ന് മുൻപ് ബഡ്ജറ്റ് രേഖകൾ ബ്രീഫ്‌കേസിലായിരുന്നു കൊണ്ടുപോയിരുന്നത്. ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം തുടരുകയായിരുന്നു പിനീടുള്ള സർക്കാരുകൾ ചെയ്തത്. 2021 ന് പേപ്പർ രഹിത ബജറ്റും നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. 

2024-ലെ ബജറ്റ് എങ്ങനെ അവതരിപ്പിക്കും?

മുമ്പത്തെ മൂന്ന് കേന്ദ്ര ബജറ്റുകൾ പോലെ, 2024 ലെ ഇടക്കാല ബജറ്റും പേപ്പർ രഹിത രൂപത്തിൽ അവതരിപ്പിക്കുമെന്ന് ഇന്ത്യയുടെ ധനമന്ത്രാലയം ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യക്ക് രണ്ട് യൂണിയൻ ബജറ്റുകൾ ഉണ്ടാകുമെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പിന്നീട് 2024 ജൂലൈയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, പുതുതായി രൂപീകരിച്ച സർക്കാർ സമ്പൂർണ്ണ യൂണിയൻ ബജറ്റ് അവതരിപ്പിക്കും.

click me!