പിഎഫ് പിന്‍വലിക്കലിനുള്ള പുതിയ നിയമങ്ങള്‍: വരിക്കാർ കുടുങ്ങിയത് എങ്ങനെ? ഇത് സര്‍ക്കാരിന്റെ കടുംപിടിത്തമോ?

Published : Nov 16, 2025, 03:23 PM IST
Pf benefits for employees

Synopsis

വിവാഹം, വിദ്യാഭ്യാസം, രോഗം, ഭവനവായ്പ എന്നിങ്ങനെ 13 കാരണങ്ങള്‍ക്കായിരുന്നു പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രകാരം ഈ കാരണങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു:

സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും ഇപിഎഫ് ഒരു സുരക്ഷാ വലയം പോലെയാണ്. അടിസ്ഥാന ശമ്പളത്തിന്റെ 12% എല്ലാ മാസവും പിഎഫ് അക്കൗണ്ടിലേക്ക് പോകും. അത്രയും തന്നെ തുക തൊഴിലുടമയും നിക്ഷേപിക്കും. 29 കോടിയിലേറെ സജീവ അംഗങ്ങളുടെ ഈ സമ്പാദ്യം കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ ഇപിഎഫ്ഒ ആണ്. നിലവില്‍ 8.25% പലിശ ലഭിക്കുന്ന ഈ തുക വിരമിക്കല്‍ കാലത്ത് താങ്ങായി ഉണ്ടാകണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വന്തമായി മതിയായ സമ്പാദ്യം ഇല്ലാത്തവരെ സഹായിക്കാനാണ് ഈ നിര്‍ബന്ധിത നിക്ഷേപം. ഇതിലെ പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ വളരെ സങ്കീര്‍ണമായിരുന്നു. വിവാഹം, വിദ്യാഭ്യാസം, രോഗം, ഭവനവായ്പ എന്നിങ്ങനെ 13 കാരണങ്ങള്‍ക്കായിരുന്നു പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രകാരം ഈ കാരണങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു:

അത്യാവശ്യങ്ങള്‍: വിവാഹം, വിദ്യാഭ്യാസം, അസുഖം.

ഭവനം: വീട് വാങ്ങാനോ, പണിയാനോ, വായ്പ അടയ്ക്കാനോ ഉള്ള സഹായം

പ്രത്യേക സാഹചര്യങ്ങള്‍: സാമ്പത്തിക ബുദ്ധിമുട്ട്, പ്രകൃതി ദുരന്തങ്ങള്‍.

സൗകര്യങ്ങള്‍:

തൊഴിലുടമയുടെ വിഹിതവും പിന്‍വലിക്കാം: തൊഴിലാളിയുടെ വിഹിതത്തിന് പുറമെ, തൊഴിലുടമയുടെ വിഹിതവും പലിശയും പിന്‍വലിക്കാന്‍ കഴിയും.

യോഗ്യത: വെറും 12 മാസം സര്‍വീസ് ഉണ്ടെങ്കില്‍ പോലും ഭാഗികമായി പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്.

തിരിച്ചടിയായി 25% ലോക്ക്-ഇന്‍ എന്ന വ്യവസ്ഥ

ആകെ പിഎഫ് തുകയുടെ 25% വിരമിക്കുന്നതുവരെ തൊടാന്‍ കഴിയില്ല എന്നതാണ് ഈ വ്യവസ്ഥ. അത്യാവശ്യ സമയത്തോ, ജോലി നഷ്ടപ്പെട്ടാലോ പോലും ഈ 25% ലഭിക്കില്ല. അതായത്, 75% പണം എളുപ്പത്തില്‍ കിട്ടുമെങ്കിലും, ബാക്കി കിട്ടാന്‍ കാലതാമസമുണ്ട്. ജോലി നഷ്ടപ്പെട്ടാല്‍ ഒരു മാസം കഴിഞ്ഞാല്‍ ആകെ തുകയുടെ 75% പിന്‍വലിക്കാം. എന്നാല്‍ ബാക്കി 25% എടുക്കണമെങ്കില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. വിരമിക്കലിന് മുന്‍പ് പണം മുഴുവന്‍ പിന്‍വലിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

സര്‍ക്കാര്‍ ലക്ഷ്യം നല്ലതാണെങ്കിലും, ശമ്പളക്കാര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്:

സ്വാതന്ത്ര്യമില്ലായ്മ: കഷ്ടപ്പെട്ട് ഉണ്ടാക്കിയതും, നികുതി നല്‍കിയതുമായ സ്വന്തം പണത്തിന്റെ കാര്യത്തില്‍, എത്ര സമ്പാദിക്കണം, എവിടെ നിക്ഷേപിക്കണം, എപ്പോള്‍ എടുക്കണം എന്ന് തീരുമാനിക്കാന്‍ പോലും തൊഴിലാളിക്ക് അനുമതിയില്ല.

മോശം സേവനം: ഇപിഎഫ്ഒ വെബ്‌സൈറ്റ് തകരാറുകള്‍, കെവൈസി പ്രശ്‌നങ്ങള്‍, ക്ലെയിം വൈകല്‍, തുടങ്ങിയ മോശം സേവനങ്ങളില്‍ സാധാരണക്കാര്‍ ഇപ്പോഴും വലയുകയാണ്.

സര്‍ക്കാര്‍ മൂലധനം: ലോക്ക് ചെയ്ത നപണം ഇപിഎഫ്ഒ ഉപയോഗിക്കുന്നത് റോഡുകള്‍, റെയില്‍വേ പോലുള്ള പൊതുമരാമത്ത് കാര്യങ്ങള്‍ക്കാണ്. അതായത്, പൂട്ടിയിട്ട പണം സര്‍ക്കാരിന് കുറഞ്ഞ ചെലവിലുള്ള ദീര്‍ഘകാല മൂലധനമായി മാറുന്നു.

നികുതി ബാധ്യത: ഒരു വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള (തൊഴിലുടമയുടെ വിഹിതമില്ലെങ്കില്‍ 5 ലക്ഷം) പിഎഫ് നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നല്‍കേണ്ടി വരും.

പുതിയ നിയമങ്ങള്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് പണം വേഗത്തില്‍ കിട്ടാന്‍ സഹായിക്കുമെങ്കിലും, വിരമിക്കലിന് ഈ തുകയെ ആശ്രയിക്കുന്നവര്‍ക്ക് 25% ലോക്ക്-ഇന്‍ ഒരു വലിയ വെല്ലുവിളിയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം