നിങ്ങളുടെ ആധാർ വിവരങ്ങൾ എവിടെയൊക്കെ ഉപയോഗിച്ചു? എളുപ്പത്തിൽ പരിശോധിക്കാം

Published : Jul 29, 2024, 07:33 PM IST
നിങ്ങളുടെ ആധാർ വിവരങ്ങൾ എവിടെയൊക്കെ ഉപയോഗിച്ചു? എളുപ്പത്തിൽ പരിശോധിക്കാം

Synopsis

ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എങ്ങനെ ആധാർ ഉപയോഗിക്കപ്പെടുന്നതിന്റെ ചരിത്രം അറിയാൻ പറ്റും?

രോ ഇന്ത്യൻ പൗരന്റെയും സുപ്രധാന തിരിച്ചറിയൽ രേഖയിൽ ആധാർ കാർഡ്. നിക്ഷേപം മുതൽ സർക്കാർ ആനുകൂല്ല്യങ്ങൾ ലഭിക്കാൻ വരെ ആധാർ കാർഡ് നിർബന്ധമാണ്‌. അതിനാൽത്തന്നെ ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമുള്ള രേഖയായി ആധാർ മാറിയിരിക്കുന്നു. ഒരു ദിവസം തന്നെ നിരവധി കാര്യങ്ങൾക്കായി ആധാർ ഉപയോഗിച്ചേക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആധാർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. 

അതിനാൽ നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എങ്ങനെ ആധാർ ഉപയോഗിക്കപ്പെടുന്നതിന്റെ ചരിത്രം അറിയാൻ പറ്റും? ഇതിനായാണ് ആധാർ അതോറിറ്റി എംആധാർ ആപ്പ് ഉപയോഗിക്കാൻ പറയുന്നത്. 

എങ്ങനെ ആധാർ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാൻ എന്നറിയാം 

https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക

ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യണം.

ഈ വെബ്‌സൈറ്റിലൂടെ ഏതൊക്കെ ദിവസങ്ങളിൽ, സമയങ്ങളിൽ ആധാർ ഉപയോഗിച്ചുവെന്ന് അറിയാനാകും. കൂടാതെ, പ്രോസസ്സിനിടെ സൃഷ്ടിച്ച കോഡ് ആക്‌സസ് ചെയ്‌ത ആരാണ് വെരിഫൈ ചെയ്തത് എന്നതുൾപ്പടെയുള്ളയുള്ള കാര്യങ്ങൾ അറിയാനാകും. ഇങ്ങനെ പരിശോധനയിലൂടെ നിങ്ങൾക്ക് അറിവില്ലാത്ത വെരിഫിക്കേഷൻ നടന്നിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുചെയ്യും?

 നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

ഹിസ്റ്ററി പരിശോധിക്കുമ്പോൾ, നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടനെ അടിസ്ഥാന പ്രാമാണീകരണ ഉപയോക്തൃ ഏജൻസി (AUA) യെ അറിയിക്കണം. കൂടാതെ, ഇത്തരം കാര്യങ്ങളിൽ സഹായം ലഭിക്കുന്നതിന് ഒരാൾക്ക് യുഐഡിഎഐ ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം