Asianet News MalayalamAsianet News Malayalam

നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

നിക്ഷേപത്തിന് കൂടുതൽ പലിശ. ഈ സ്വകാര്യ ബാങ്കുകൾ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്നു. 

these private sector banks are offering higher interest rates on tax-saving FDs
Author
First Published Sep 1, 2022, 3:23 PM IST

ണപ്പെരുപ്പത്തെ അതിജീവിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ നിരവധി സ്വകാര്യ മേഖലാ ബാങ്കുകൾ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. അടുത്തിടെ, ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 5.70 ശതമാനത്തിൽ നിന്നും 40 ബേസിസ് പോയിന്റ് വർധിപ്പിച്ച്  6.10 ശതമാനമാക്കിയിരുന്നു. ചെറുതും വലുതുമായ സ്വകാര്യമേഖലാ ബാങ്കുകൾ ഇപ്പോൾ സ്ഥിര സ്ഥിര നിക്ഷേപങ്ങൾക്ക് 6.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 

Read Also: ഈ തീയതികൾ മറക്കാതിരിക്കൂ; സെപ്റ്റംബറിൽ അറിഞ്ഞിരിക്കേണ്ട 5 ധനകാര്യങ്ങൾ

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവിന് ക്ലെയിം ചെയ്യാം, എന്നാൽ നികുതി ലാഭിക്കാൻ വേണ്ടി മാത്രം നിക്ഷേപിക്കരുത്. നിങ്ങളുടെ നികുതി ലാഭിക്കുന്ന എഫ്ഡികൾ നിങ്ങളുടെ സാമ്പത്തിക പദ്ധതിയുമായി യോജിക്കണം. നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്, അതായത്, ഇടയിലുള്ള പിൻവലിക്കലുകൾ iഅനുവദനീയമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ഇന്‍ഡസ് ഇൻഡ് ബാങ്കും യെസ് ബാങ്കും നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്  6.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യമേഖലാ ബാങ്കുകളെ എടുക്കുകയാണെന്നുണ്ടെങ്കിൽ ഇവ രണ്ടും മികച്ച പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.10 ലക്ഷം രൂപയായി തിരിച്ച് ലഭിക്കും. 

Read Also: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപത്തിന് ഡിസിബി ബാങ്ക് 6.6 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ 1.5 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.08 ലക്ഷം രൂപയായി പിൻവലിക്കാം.

അർബിഎൽ ബാങ്ക് നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപത്തിന് 6.55 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.08 ലക്ഷം രൂപയായി തിരിച്ച് ലഭിക്കും. 

ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് നികുതി ലാഭിക്കുന്ന എഫ്‌ഡിക്ക് 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.07 ലക്ഷം രൂപയായി പിൻവലിക്കാം.

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും നികുതി ലാഭിക്കുന്ന എഫ്‌ഡികൾക്ക് 6.1 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.03 ലക്ഷം രൂപയായി ലഭിക്കും 

ചെറുതും പുതിയതുമായ നിരവധി സ്വകാര്യ ബാങ്കുകൾ പുതിയ നിക്ഷേപങ്ങൾ നേടുന്നതിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഗ്യാരണ്ടി നൽകുന്നു.

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി


 

Latest Videos
Follow Us:
Download App:
  • android
  • ios