തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍

Published : Dec 27, 2025, 05:48 PM IST
Mahila Samman Savings Scheme

Synopsis

സങ്കീര്‍ണ്ണമായ ബാങ്കിംഗ് നടപടിക്രമങ്ങളില്ലാതെ, ലളിതമായ സ്വര്‍ണ്ണപ്പണയ വായ്പകളിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മൂലധനം കണ്ടെത്തുകയാണ് ഇവര്‍.

 

വീട്ടിലെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നും വീട്ടുരുചി വിളമ്പുന്ന ബേക്കറികളില്‍ നിന്നും ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലെ പെണ്‍കരുത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് സംരംഭകത്വത്തിലേക്ക് ചുവടുവെക്കുന്ന ഈ സ്ത്രീകള്‍ക്ക് ഇന്ന് കരുത്താവുന്നത് കൈയ്യിലുള്ള സ്വര്‍ണ്ണാഭരണങ്ങളാണ്. സങ്കീര്‍ണ്ണമായ ബാങ്കിംഗ് നടപടിക്രമങ്ങളില്ലാതെ, ലളിതമായ സ്വര്‍ണ്ണപ്പണയ വായ്പകളിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മൂലധനം കണ്ടെത്തുകയാണ് ഇവര്‍.

കടമ്പകളില്ലാത്ത വായ്പ; തുണയായി സ്വര്‍ണ്ണം

വായ്പകള്‍ക്ക് ആവശ്യമായ ഈട് , കൃത്യമായ ക്രെഡിറ്റ് ഹിസ്റ്ററി, നീണ്ട പേപ്പര്‍ ജോലികള്‍ എന്നിവ പലപ്പോഴും സാധാരണക്കാരായ വനിതകള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. എന്നാല്‍ സ്വര്‍ണ്ണം പണയം വെക്കുന്നതിലൂടെ പെട്ടെന്ന് പണം കണ്ടെത്താം എന്നത് ഈ മേഖലയിലെ സ്ത്രീകളെ ഗോള്‍ഡ് ലോണുകളിലേക്ക് ആകര്‍ഷിക്കുന്നു. സ്വര്‍ണ്ണത്തിന്റെ ഓരോ ഗ്രാമിനും ലഭിക്കുന്ന കൃത്യമായ നിരക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത് വായ്പാ നടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നു. ഇത് സ്ത്രീകള്‍ക്ക് തങ്ങളുടെ ബിസിനസ്സ് പ്ലാനുകള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സഹായകമാകുന്നു.

എന്തുകൊണ്ട് ഗോള്‍ഡ് ലോണ്‍?

ചെറുകിട നഗരങ്ങളിലെ വനിതാ സംരംഭകര്‍ ഗോള്‍ഡ് ലോണ്‍ തിരഞ്ഞെടുക്കാന്‍ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:

വേഗത്തിലുള്ള ലഭ്യത: ഒരു കേറ്ററിംഗ് യൂണിറ്റ് നടത്തുന്ന സ്ത്രീക്കോ തയ്യല്‍ കട ഉടമയ്‌ക്കോ അടിയന്തരമായി സാധനങ്ങള്‍ വാങ്ങാന്‍ പണം ആവശ്യമായി വന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണപ്പണയ വായ്പ ലഭ്യമാകും.

സിബില്‍ സ്‌കോര്‍ ആവശ്യമില്ല: വായ്പാ നേരത്തെ എടുത്തിട്ടില്ലാത്തവര്‍ക്കും ആദ്യമായി ബിസിനസ്സിലേക്ക് ഇറങ്ങുന്നവര്‍ക്കും സ്വര്‍ണ്ണം മാത്രം ഈടായി നല്‍കി പണമെടുക്കാം.

തിരിച്ചടവിലെ ഇളവുകള്‍: ബിസിനസ്സിലെ ലാഭത്തിനനുസരിച്ച് മാസത്തവണകളായോ പലിശ മാത്രം അടച്ചോ വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യം ഇതിലുണ്ട്.

സുരക്ഷിതം: പാരമ്പര്യമായി ലഭിച്ച ആഭരണങ്ങള്‍ വില്‍ക്കാതെ തന്നെ, അവ ബിസിനസ്സ് വളര്‍ത്താനായി ഉപയോഗിക്കാമെന്നതും വായ്പ തിരിച്ചടയ്ക്കുമ്പോള്‍ ആഭരണങ്ങള്‍ തിരികെ ലഭിക്കുമെന്നതും വലിയ ആശ്വാസമാണ്.

സുതാര്യതയും സുരക്ഷയും

വിശ്വസനീയമായ ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണത്തിന്റെ തൂക്കത്തിനും പരിശുദ്ധിക്കും അനുസരിച്ചുള്ള പരമാവധി തുക വായ്പയായി നല്‍കുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെയുള്ള ലോക്കറുകളില്‍ ആഭരണങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പും കൂടുതല്‍ സ്ത്രീകളെ ഈ പാത സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ചെറുകിട നഗരങ്ങളിലെ സാമ്പത്തിക വിപ്ലവത്തിന് സ്വര്‍ണ്ണപ്പണയ വായ്പകള്‍ പുതിയ മാനങ്ങള്‍ നല്‍കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!
ആകാശം തൊട്ടു, പക്ഷേ ലാഭം തൊട്ടില്ല; ടിക്കറ്റെടുക്കാന്‍ തിരക്കുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?