രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്കയറ്റം

Published : May 15, 2019, 10:29 AM ISTUpdated : May 15, 2019, 10:36 AM IST
രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്കയറ്റം

Synopsis

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 3.62 ശതമാനമായിരുന്നു. എന്നാല്‍, ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍ വലിയ തോതില്‍ ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില 7.37 ശതമാനമായാണ് ഉയര്‍ന്നത്. 

തിരുവനന്തപുരം: രാജ്യത്തെ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 3.07 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 3.18 ശതമാനമായിരുന്നു. ഇന്ധന വില ഏപ്രിലില്‍ കുറഞ്ഞ് നിന്നതാണ് പ്രധാനമായും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 3.62 ശതമാനമായിരുന്നു. എന്നാല്‍, ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍ വലിയ തോതില്‍ ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില 7.37 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ 5.68 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധനവുണ്ടായത്. പച്ചക്കറി വില 40.65 ശതമാനം കൂടിയതാണ് പ്രധാനമായും ഭക്ഷ്യ വിലക്കയറ്റത്തിന് വഴിവച്ചത്. 

ഏപ്രിലില്‍ ഇന്ധനം - ഊര്‍ജ വിലക്കയറ്റം 5.41 ശതമാനത്തില്‍ നിന്ന് 3.84 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഏപ്രില്‍ മാസത്തിലെ ചില്ലറ വിലകളുടെ അടിസ്ഥാനത്തിലുളള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. 2.92 ശതമാനമാണ് ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്. 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം