പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ച് അഞ്ച് തടവുകാരെ രക്ഷപ്പെടുത്തി

By Web DeskFirst Published Nov 27, 2016, 1:18 AM IST
Highlights

പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മീര്‍ സിങ് മിന്റു അടക്കം ആറ് പേരെ മോചിപ്പിച്ചു. പത്തു പേരടങ്ങുന്ന സായുധ സംഘമാണ് പഞ്ചാബിലെ പട്ടിയാലക്കടുത്തുള്ള നഭാ ജയില്‍ ആക്രമിച്ചത്.ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന് സായുധ സംഘടനയുടെ നേതാവാണ് ഹര്‍മീര്‍ സിങ് മിന്റു.

രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ സായുധ സംഘം നഭാ ജയിലാക്രമിച്ചത്. 100 റൗണ്ടോളം വെയിയുതിര്‍ത്തസംഘം ഹര്‍മീര്‍ സിങ് മിന്റു അടക്കം 6 പേരെ മോചിപ്പിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവനായ ഹര്‍മീര്‍ സിങ് മിന്റു പത്തോളം തീവ്ര വാദക്കേസുകളില്‍ പ്രതിയാണ്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതില്‍ ഡിയോള്‍. വിക്രം ജിത്ത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്. വിദേശത്തുനിന്ന് ഫണ്ട്  ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണ് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്. പാകിസ്ഥാനിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള  ഹര്‍മീര്‍ സിങ് മിന്റുവിനെ 2014ല്‍ തായിലന്റില്‍ നിന്ന് ദില്ലിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പൊലിസും ആര്‍ധ സൈനിക വിഭാഗവും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സംസ്ഥാന അതിര്‍ത്തികളിലും ദേശിയപാതകളിലും  കര്‍ശന നിരീക്ഷണം   ഏര്‍പ്പെടുത്തി. ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് , ഹരിയാന, കശ്‍മിര്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജയിലിലെ സുരക്ഷാ വീഴചയെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

 

click me!