ആലപ്പാട്ടെ ജനകീയ സമരം 100-ാം ദിവസത്തിലേക്ക്; വെള്ളിയാഴ്ച കൂട്ട ഉപവാസം

By Web TeamFirst Published Feb 6, 2019, 6:29 AM IST
Highlights

ആലപ്പാട് സമരം ശക്തമാക്കുന്നു. സമരത്തിന്‍റെ നൂറാം ദിവസമായ വെള്ളിയാഴ്ച കൂട്ട ഉപവാസം. സമരത്തിന് പിന്തുണയുമായി കൂടുതൽ പരിസ്ഥിതി പ്രവർത്തകർ.

കൊല്ലം: കരിമണല്‍ ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം ഫെബ്രുവരി എട്ടിന് 100 ദിവസം പിന്നിടുന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നൂറാം ദിവസം ആചരിക്കുന്ന വെള്ളിയാഴ്ച കൂട്ട ഉപവാസം അനുഷ്ടിക്കും. തുടർ സമരത്തന് വെള്ളിയാഴ്ച തീരുമാനം എടുക്കും.

പാരിസ്ഥിക ദുർബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങിയത്. 2018 നവംബർ ഒന്നിനായിരുന്നു. നാള്‍ക്കുനാള്‍ സമരത്തിന് പിന്തുണകൂടി. സമവായ ചർച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. സമരം 100 ദിവസം പിന്നിടുന്ന വെള്ളിയാഴ്ച നൂറ് പേർ ഉപവാസം അനുഷ്ടിക്കും. പതിനാല് ജില്ലകളില്‍നിന്നും സമരത്തിന് പിന്തുണയുമായി എത്തുന്നവർ ഖനനത്തിന് എതിരെ പ്രതീകത്മകമായി ആലപ്പാടിന്‍റെ തീരത്ത് ഒരോപിടി മണല്‍ നിക്ഷേപിക്കും

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ പരിസ്ഥിതി പ്രവർത്തകർ ആലപ്പാട് എത്തും. എൻഡോസള്‍ഫാൻ സമരത്തിന് ശേഷം സാമൂഹ്യപ്രവർത്തകയായ ദയാബായി സമരത്തിന് പിന്തുണ അറിയിച്ച് ആലപ്പാട് എത്തിയിരുന്നു. സമരത്തിന്‍റെ നൂറ്റി ഒന്നാം ദിവസം ആലപ്പാട് പഞ്ചായത്തിലെ മുഴുവൻ ആളുകളും ഒരുദിവസം ഉപവാസം അനുഷ്ടിക്കുമെന്ന് സമരസമിതി പറയുന്നു.

click me!