11 കാരിക്ക് വിവാഹം ചെയ്യേണ്ടിവന്നത് വയോധികനെ; തുടര്‍ന്ന് സംഭവിച്ചത്

By Web TeamFirst Published Aug 12, 2018, 11:00 AM IST
Highlights

മതനിയമ പ്രകാരം വിവാഹിതനായ വ്യാപാരിയുടെ മൂന്നാമത്തെ ഭാര്യയാണ് പെണ്‍കുട്ടി. മലേഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ തായ്‍ലന്‍റിലെ വീട്ടലേക്ക് തിരിച്ചയച്ചത്. പെണ്‍കുട്ടിയെ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇസ്ലാമിക് മത നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. 

ബാങ്കോക്ക്: മുപ്പത് വയസിന് മൂത്ത വ്യാപരിയെ വിവാഹം ചെയ്യേണ്ടി വന്ന 11 വയസുള്ള പെണ്‍കുട്ടിക്ക് ഒടുവില്‍ സ്വന്തം നാട്ടിലേക്ക് മടക്കം. 40 വയസുള്ള മലേഷ്യയില്‍ നിന്നുള്ള വ്യാപാരിയാണ് തായ്‍ലന്‍റില്‍ നിന്നുള്ള 11 കാരിയെ വിവാഹം ചെയ്തത്. ഇത് വാര്‍ത്തയായതോടെ ബാലവിവാഹത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നു. ജൂണിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 

മതനിയമ പ്രകാരം വിവാഹിതനായ വ്യാപാരിയുടെ മൂന്നാമത്തെ ഭാര്യയാണ് പെണ്‍കുട്ടി. മലേഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ തായ്‍ലന്‍റിലെ വീട്ടലേക്ക് തിരിച്ചയച്ചത്. പെണ്‍കുട്ടിയെ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇസ്ലാമിക് മത നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. അതിനാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ലെന്നാണ് തായ്‍ലന്‍റ് പ്രൊവിഷനല്‍ ഗവര്‍ണര്‍ പറഞ്ഞത്.  പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള അനുവാദം മലേഷ്യയില്‍ നിന്നും കിട്ടിയില്ലെന്ന് തെളിഞ്ഞാല്‍ ആറുമാസം ഇയാള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കും.

click me!