11ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ പ്രൗഢഗംഭീരമായ തുടക്കം.

By Web TeamFirst Published Jan 21, 2019, 8:25 AM IST
Highlights

കേരള സംഗീത നാടക അക്കാദമിയിൽ ഏഴു ദിവസത്തെ നാടകോത്സവത്തിൽ 13 നാടകങ്ങളാണ് അരങ്ങിലെത്തുക. 

തൃശൂർ: 11ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ തുടക്കമായി. കേരള സംഗീതനാടക അക്കാദമിയിൽ ഏഴു ദിവസങ്ങളിലായി  നടക്കുന്ന നാടകോത്സവത്തിൽ 13 നാടകങ്ങളാണ് അരങ്ങിലെത്തുക. 

190 വര്‍ഷം മുൻപ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് നിര്‍ബന്ധിത കുടിയേറ്റത്തിന്  വിധേയരായവരുടെ കഥ പറയുന്ന 'ബിറ്റർ നെക്റ്റർ' എന്ന ശ്രീലങ്കൻ  നാടകത്തോടെയാണ് പതിനൊന്നാമത് 'ഇറ്റ്ഫോകി'ന് തുടക്കമായത്. ശ്രീലങ്കയിലേക്കുളള  അഭയാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയും തുടര്‍ന്നുളള അതിജീവനവുമാണ് നാടകത്തിൻറെ പ്രമേയം.

പ്രളയത്തെ തുടര്‍ന്ന് ഏറെ ചെലവ് ചുരുക്കിയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്. അഞ്ച് വിദേശ നാടകങ്ങളുൾപ്പെടെ 13 നാടകങ്ങളാണ് അരങ്ങിലെത്തുക.  നാടകോത്സവത്തിന് സ്ഥിരം വേദി ഒരുക്കാൻ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ അമ്മന്നൂർ പുരസ്‌കാരം പ്രശസ്ത ഇന്ത്യൻ നാടക പ്രവർത്തകൻ പ്രസന്നയ്ക്ക് മന്ത്രി എ.കെ ബാലൻ സമ്മാനിച്ചു. 
 

click me!