വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞാണ് കാരൺ അദാനി സംസാരിച്ചത്.
തിരുവനന്തപുരം: ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം തുറമുഖമെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നുവെന്നും കരൺ അദാനി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞാണ് കാരൺ അദാനി സംസാരിച്ചത്. പ്രതിപക്ഷ നേതാവിനും നന്ദിയെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരൺ അദാനി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. വിഴിഞ്ഞം വിസ്മയമായി മാറിയെന്നും അടിസ്ഥാന സൌകര്യ വികസനത്തിൽ പുതിയ അധ്യായമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളത്തിനായി മുന്നേറാമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.


