കുവൈത്തില്‍ യാചക വൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ പിടികൂടി

Published : Jun 13, 2017, 12:18 AM ISTUpdated : Oct 05, 2018, 01:00 AM IST
കുവൈത്തില്‍ യാചക വൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ പിടികൂടി

Synopsis

കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാനില്‍ യാചക വൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ പിടികൂടി. ഇവരെ നിയമ നടപടികള്‍ക്ക് ശേഷം നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. റംസാനില്‍ ഭിക്ഷാടനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുയും,പിടിയിലാകുന്നവരെ നിയമ നടപടിയക്ക് വിധേയരാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, ഇത്തരം പ്രവൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍  പിടികൂടിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചശേഷം നാട് കടത്തും. ഇവരുട സ്‌പോണ്‍സര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകം. ഭിക്ഷാടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ സ്‌ത്രീകളാണ് അധികവും. കഴിഞ്ഞ ദിവസം ഫര്‍വാനിയ ജമിയ്യായ്‌ക്ക് സമീപത്ത് നിന്നും രണ്ട് സ്‌ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍, ഒരാളില്‍ നിന്ന് 300 ദിനാറാണ് പോലീസ് കണ്ടെടുത്തത്.ഷോപ്പിംഗ് മാളുകള്‍,മോസ്‌ക്കുകള്‍,വ്യവസായ കേന്ദ്രങ്ങള്‍ എന്നീവടെങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം കൂടുതലും നടക്കുന്നത്. റംസാന്‍ മാസത്തില്‍ സന്ദര്‍ശക വിസകളിലെത്തി യാചക പ്രവര്‍ത്തനം നടത്തുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍,അത് ഒഴിവാക്കാന്‍, വേണ്ട മുന്‍കരുതലും അധികൃതര്‍ സ്വീകരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി
കാമുകിക്കൊപ്പം വന്നത് മരണം, ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവനെ വധിച്ചതെങ്ങനെ?