സഹപാഠിയുടെ തോക്കില്‍ നിന്ന് വെടിപൊട്ടി; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published : Feb 02, 2018, 05:20 PM ISTUpdated : Oct 04, 2018, 06:28 PM IST
സഹപാഠിയുടെ തോക്കില്‍ നിന്ന് വെടിപൊട്ടി; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Synopsis

ലോസ് എഞ്ചലസ്: സഹപാഠിനിയുടെ തോക്കില്‍ നിന്ന് വെടിപൊട്ടി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തോക്ക് കൈവശം വെച്ച പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍. ലോസ് ആഞ്ചലസിലെ സാല്‍ കാസ്ട്രോ മിഡില്‍ സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. 12 വയസുമാത്രമാണ് പെണ്‍കുട്ടിക്കുള്ളത്.

തലയ്ക്ക് വെടിയേറ്റ ആണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൈക്ക് വെടിയേറ്റ കുട്ടി ഗുരുതരാവസ്ഥ മറികടന്നു. രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് സൗത്തേണ്‍ കാലിഫോര്‍ണിയ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരെക്കൂടാതെ സ്കൂളിലെ ഒരു സ്റ്റാഫിനും മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

രാവിലെ ഒന്‍പതു മണിക്ക് മുമ്പാണ് സ്കൂളില്‍ സംഭവം  നടക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി മനപ്പൂര്‍വ്വമല്ല കൃത്യം നടത്തിയതെന്നും ശ്രദ്ധ കുറവ്കൊണ്ടു സംഭവിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സെമി ഓട്ടോമാറ്റിക്ക് ഹാന്‍ഡ് ഗണ്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ തോക്ക് എത്തിപ്പെട്ടതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

 

 

 


 

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം