
കോൽക്കത്ത: ദക്ഷിണ കോൽക്കത്തയിൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കോൽക്കത്തയിലെ ഹരിദംപുരിൽ രാജാറാം മോഹൻ റോയി സരണയിലാണ് സംഭവം.
ഞായറാഴ്ച വൈകിട്ടോടെയാണ് നവജാതശിശുക്കലുടെ മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഗർഭ ഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ ചിലത് പൂർണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ ഞെട്ടലിലാണ്. അവരും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam