
മുംബൈ: ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനാലയിലൂടെ പുറത്തേക്ക് തെന്നി വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്കഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തുംമുമ്പ് വീണ് കഴിഞ്ഞുരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
കുഞ്ഞ് വീണ ഉടനെ ആളുകള്‍ ഓടിയെത്തി. കെട്ടിടത്തിന് താഴെ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെയാണ് ഓടിയെത്തിയവര്‍ കണ്ടത്. കുട്ടി മരത്തിന് മുകളില്‍ തങ്ങിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
photo courtesy: Hindustan Times
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam