അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jan 4, 2019, 6:38 AM IST
Highlights

കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്,  വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാദം കേൾക്കൽ തിയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. ഈമാസം തന്നെ കേസിൽ തീര്‍പ്പുണ്ടാക്കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 

അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്,  വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.

click me!